SignIn
Kerala Kaumudi Online
Friday, 15 May 2026 9.43 PM IST

വിജയ്‌യുടെ സത്യപ്രതിജ്ഞ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ച് ആരാധകർ

vijay

പാലക്കാട്: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ ആവേശത്തിൽ പാലക്കാട്ടെ ആരാധകരും.പാലക്കാട് അരോമാ സിനിമാസിൽ സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം പ്രദർശിപ്പിച്ചാണ് ചരിത്രമുഹൂർത്തം ആഘോഷമാക്കിയത്.രാഷ്ട്രീയത്തിൽ പ്രവേശിച്ച സമയത്ത് വിജയ് നേരിട്ട വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കുമുള്ള മറുപടിയാണ് ഈ നേട്ടമെന്നും ഇത് സാധാരണക്കാരുടെ വിജയമാണെന്നും ആരാധകർ പ്രതികരിച്ചു.വിജയ്‌യുടെ സിനിമ കാണുന്ന അതേ ആവേശത്തിലാണ് സത്യപ്രതിജ്ഞയും ആരാധകർ ഏറ്റെടുത്തത്.ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നുള്ള ആരാധകരാണ് ടി.വി.കെയുടെ കൊടിതോരണങ്ങളുമായി ബാൻഡ് മേളത്തിനൊപ്പം ചുവടുവച്ചും കേക്ക് മുറിച്ചും ആഘോഷം പങ്കുവച്ചത്.വിജയ് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ ചരിത്രം കുറിക്കുമെന്ന് വിജയ് ആരാധകനായ ഉണ്ണികണ്ണൻ പറഞ്ഞു.കേരളത്തിലും ടി.വി.കെ ഘടകം ശക്തമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA