
ശിവഗിരി: ഡോ.സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി ആഘോഷം ഇന്നും നാളെയുമായി ശിവഗിരി മഠം ദൈവദശകം ഹാളിൽ നടക്കും. ഇന്നു രാവിലെ 10ന് നടക്കുന്ന പ്രസംഗമത്സരം സ്വാമി അവ്യയാനന്ദ ഉദ്ഘാടനം ചെയ്യും. ഡോ.അജയൻ പനയറ അദ്ധ്യക്ഷത വഹിക്കും. സ്വാമി ജ്ഞാനതീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തും. സ്ക്കൂൾ-കോളേജ്, ജനറൽ വിഭാഗങ്ങൾക്കുള്ള മത്സരം 10ന് ആരംഭിക്കും.നാളെ രാവിലെ 10ന് നടക്കുന്ന അനുസ്മരണസമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ചരിത്രകാരൻ ജോർജ് തഴക്കര അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണവും സാഹിത്യനിരൂപകൻ എം.കെ.ഹരികുമാർ മുഖ്യപ്രഭാഷണവും നടത്തും. സ്വാമി അവ്യയാനന്ദ,സ്വാമി അസംഗാനന്ദഗിരി,ഡോ.അജയൻ പനയറ,അഡ്വ.അനിൽകുമാർ, വി.എസ്.സന്തോഷ്കുമാർ,പ്രദീപ് ഇറവങ്കര,റെജി പാറപ്പുറം,ഷോണി ജി.ചിറവിള,ബ്രഹ്മചാരി ശിവ നാരായണ പ്രസാദ് എന്നിവർ സംസാരിക്കും. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |