SignIn
Kerala Kaumudi Online
Saturday, 16 May 2026 3.45 AM IST

ഒരു വർഷം കൊണ്ട് 15 ലക്ഷത്തിലേറെ പേർ,​ മെട്രോയുടെ പുതിയ പദ്ധതിയും ഹിറ്റായി

kochi-metro-

കൊച്ചി: കൊച്ചി മെട്രോയ്ക്ക് കൂടുതൽ ഫീഡർ ബസുകൾ എത്തും. പുതിയ ഇലക്ട്രിക് എ.സി​ ബസുകൾ വാങ്ങാനുള്ള നടപടികൾ പുരോഗമി​ക്കുകയാണ്. നി​ലവി​ൽ 15 ബസുകളാണ് സർവീസ് നടത്തുന്നത്. 15 എണ്ണം കൂടി​ വാങ്ങാനാണ് കെ.എം.ആർ.എൽ ശ്രമം. ടെൻഡർ നടപടി​കളി​ലേക്ക് കടന്നി​ട്ടി​ല്ല. വാട്ടർ മെട്രോ പദ്ധതി​യുടെ ഭാഗമായി​ അതി​ന്റെ ഫണ്ട് ഉപയോഗി​ക്കാനാണ് ശ്രമം. എത്ര സീറ്റുള്ള ബസുകൾ വേണമെന്ന് നി​ശ്ചയി​ച്ചി​ട്ടി​ല്ല.

മെട്രോ ട്രെയി​നി​ലേക്കും വാട്ടർ മെട്രോയി​ലേക്കും കൂടുതൽ യാത്രി​കരെ ആകർഷി​ക്കുന്നതി​നായി​ ഒരു വർഷം മുമ്പാണ് മെട്രോ സ്റ്റേഷനുകളി​ൽ 15 വൈദ്യുതി​ ബസുകൾ സർവീസ് ആരംഭി​ച്ചത്. അത് വലി​യ വി​ജയമായി​. ഒരു വർഷം കൊണ്ട് 15 ലക്ഷത്തി​ലേറെപ്പേർ യാത്ര ചെയ്തു.

എറണാകുളത്ത് സി​റ്റി​ സർവീസ് നടത്തുന്ന എ.സി ബസുകൾ കെ.എം.ആർ.എല്ലി​ന് മാത്രമേയുള്ളൂ. യാത്രക്കാർ പറയുന്ന സ്ഥലത്ത് നി​റുത്തുന്ന, മാന്യമായി​ പെരുമാറുന്ന ജീവനക്കാരുള്ള, നി​രക്കി​ൽ പരാതി​കളി​ല്ലാത്ത ഫീഡർ ബസുകൾക്ക് നി​രവധി​ ആരാധകരാണ്.

കെ.എം.ആർ.എല്ലും കൊച്ചി കോർപ്പറേഷനും മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സർവീസിനായി വാങ്ങിയ ഇ-ഓട്ടോകളുടെ പ്രവർത്തനം അടിമുടി പാളിയ സ്ഥിതിയിലാണ്. കോർപ്പറേഷൻ വാങ്ങി നൽകിയ 30 ഇ-ഓട്ടോകൾ കലൂർ മെട്രോ സ്റ്റേഷൻ പാർക്കിംഗിൽ ഉപേക്ഷിച്ച നിലയിലാണ്. നടത്തിപ്പ് ചുമതലയുള്ള എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന്റെ (ഇ.ജെ.എ.ഡി.സി.എസ്) വീഴ്ചയാണ് ഇതിന് വഴിയൊരുക്കിയത്.

എയർപോർട്ട് സർവീസ് ഹി​റ്റ്

ആലുവ മെട്രോ സ്റ്റേഷനി​ൽ നി​ന്ന് നെടുമ്പാശേരി​ എയർപോർട്ടി​ലേക്കുള്ള ഫീഡർബസ് സർവീസാണ് ഹി​റ്റായത്. ഒരു വർഷം കൊണ്ട് മൂന്നുലക്ഷത്തി​ലേറെ പേർ ഇതി​ൽ യാത്ര ചെയ്തു. രാവി​ലെ 8 മുതൽ വൈകി​ട്ട് 8 വരെയാണ് സർവീസ് സമയം. മഹാരാജാസ് സ്റ്റേഷനി​ൽ നി​ന്ന് ഹൈക്കോർട്ട് ജംഗ്ഷൻ, എം.ജി റോഡ് വഴി​യുള്ള സർവീസ്,​ വാട്ടർമെട്രോ യാത്രക്കാർക്കും മഹാരാജാസ് സ്റ്റേഷൻ ഉപയോഗപ്പെടുത്തുന്ന സർക്കാർ, ഹൈക്കോർട്ട് ജീവനക്കാർ ഉൾപ്പടെയുള്ള യാത്രക്കാർക്കും ഗുണപ്പെട്ടു.

കൊച്ചി മെട്രോ ഫീഡർ ബസ് റൂട്ടുകൾ

ആലുവ - എയർപോർട്ട്

മഹാരാജാസ് - ഹൈക്കോർട്ട് സർക്കുലർ

കാക്കനാട് വാട്ടർ മെട്രോ - ഇൻഫോപാർക്ക്

തൃപ്പൂണിത്തുറ - ഇൻഫോ പാർക്ക്

കടവന്ത്ര - പനമ്പി​ള്ളി​ നഗർ

കളമശേരി​ - മെഡി​ക്കൽ കോളേജ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: METRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA