SignIn
Kerala Kaumudi Online
Wednesday, 20 May 2026 10.24 AM IST

റോഡരികിൽ കാട് വളർന്നു, യാത്രക്കാർക്ക് ഭീഷണി

s

തുറവൂർ : തൈക്കാട്ടുശ്ശേരി എം. എൽ.എ റോഡിന്റെ വശങ്ങളിലും വഴിയോരങ്ങളിലും കാടുമൂടിയത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. വളവുകളിലെ കാട് ദൂരക്കാഴ്ച മറച്ചതിനാൽ വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായി. ഒരാളുടെ ഉയരത്തിൽ വരെ പുല്ലുകളും കുറ്റിച്ചെടികളും വളർന്നു നിൽക്കുന്നുണ്ട്. പുല്ലുവളർന്ന് റോഡിലേക്ക് എത്തിയതിനാൽ കാൽനടയാത്രക്കാർ റോഡിലേക്ക് കയറി നടക്കേണ്ട അവസ്ഥയുണ്ട്. തൈക്കാട്ടുശ്ശേരിയിലെ മറ്റ് പാതയോരങ്ങളിലും ഇതേ സ്ഥിതിയാണ്.

മാക്കേക്കടവ്, വീരമംഗലം, തൃച്ചാറ്റുകുളം എന്നിവിടങ്ങളിലും പുല്ലുകളും കുറ്റിച്ചെടികളും വളർന്നും. ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യവും രൂക്ഷമാണ്. പൊതു നിരത്തിൽ മാലിന്യം തള്ളുന്നവർക്കും റോഡിന്റെ വശങ്ങളിലെ പുല്ലും കാടും മറയാണ്. മുമ്പ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡരികിലെ പുല്ലരിയുകയും കാട് തെളിക്കുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL