SignIn
Kerala Kaumudi Online
Sunday, 17 May 2026 1.28 AM IST

ഫുട്ബാൾ ആരാധകർക്ക് സൗജന്യമായി കോണ്ടം,​ ലിമിറ്റഡ് എഡിഷൻ ഗ‌ർഭനിരോധന ഉറകൾ പുറത്തിറക്കി ടൊറന്റോ പബ്ലിക് ഹെൽത്ത്

condom-

ടൊറന്റോ : സുരക്ഷിതമായ ലൈംഗികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫുട്ബാൾ ആരാധകർക്ക് സൗജന്യമായി ഗർഭനിരോധന ഉറകൾ വിതരണം ചെയ്യാൻ ടൊറന്റോ നഗരസഭയുടെ പദ്ധതി. അടുത്ത മാസം ആരംഭിക്കുന്ന ഫിഫ ലോകകപ്പിനോട് അനുബന്ധിച്ചാണ് സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്നത്.ജൂൺ 11 മുതൽ ജൂലായ് 19വരെ നടക്കുന്ന ലോകകപ്പിനായി കാനഡയിലെത്തുന്ന ഫുട്ബാൾ ആരാധക‍ർക്ക് ടൊറന്റോ പബ്ലിക് ഹെൽത്ത് വിഭാഗമാണ് സൗജന്യമായി ഇവ വിതരണം ചെയ്യുന്നത്.

ആറ് വ്യത്യസ്ത ഡിസൈനുകളിലുള്ള ലിമിറ്റഡ് എഡിഷൻ സോക്കർ തീമിലുള്ള ഗർഭനിരോധന ഉറകളാണ് പുറത്തിറക്കുന്നത്. Block those shots, What a finish, Peaches & Cream തുടങ്ങിയ രസകരമായ പേരുകളും ഇവയ്ക്ക് നൽകിയിട്ടുണ്ട്. കോണ്ടം ടി.ഒ എന്ന സംരംഭത്തിന്റെ ഭാഗമായി ടൊറന്റോ പബ്ലിക് ഹെൽത്ത് നടത്തുന്ന ലൈംഗികാരോഗ്യ ക്ലിനിക്കുകൾ വഴിയും സന്നദ്ധ സംഘടനകൾ വഴിയുമാണ് ഇവ സൗജന്യമായി വിതരണം ചെയ്യുക. സുരക്ഷിതമായ ലൈംഗികബന്ധം പ്രോത്സാഹിപ്പിക്കുക, ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള സാമൂഹികമായ വിമുഖത കുറയ്ക്കുക, ആളുകളെ ആരോഗ്യ സേവനങ്ങളുമായി കൂടുതൽ അടുപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഫുട്‌ബോൾ പദപ്രയോഗങ്ങളും ഫുട്ബോളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചാണ് ഈ ഉറകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, FIFA WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360