SignIn
Kerala Kaumudi Online
Tuesday, 12 May 2026 9.30 PM IST

മാണി വിഭാഗം തിരിച്ചെത്തണം: അപു ജോൺ ജോസഫ്

Increase Font Size Decrease Font Size Print Page
apu

തൊടുപുഴ: കേരള കോൺഗ്രസ് (എം) തിരിച്ചെത്തിയാൽ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റത് പോലെ സ്വീകരിക്കുമെന്ന് നിയുക്ത തൊടുപുഴ എം.എൽ.എ അപു ജോൺ ജോസഫ്. ഇടുക്കി പ്രസ് ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകോദര സഹോദരങ്ങളാണ് ഞങ്ങൾ. അവർക്ക് മടങ്ങിവരാൻ തെറ്റ് ഏറ്റുപറയേണ്ടതില്ല. ഒരു മേശയ്ക്ക് അപ്പുറവും ഇരുന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നമേ കേരള കോൺഗ്രസിലുള്ളൂ. അവർ തിരിച്ചു വരണമെന്നാണ് ആഗ്രഹം. ഐക്യ കേരള കോൺഗ്രസ് എല്ലാവരുടെയും സ്വപ്നമാണ്.
മന്ത്രിസഭയിൽ അർഹതപ്പെട്ട സ്ഥാനം ലഭിക്കും. തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിൽ വിട്ടുവീഴ്ച ചെയ്ത ഏക പാർട്ടി കേരള കോൺഗ്രസാണ്. വിട്ടുകൊടുത്ത ഏറ്റുമാനൂരിലും ഇടുക്കിയിലും വച്ചുമാറിയ തൃക്കരിപ്പൂരും വിജയിച്ചു. ഇതോടെ തത്വത്തിൽ കേരള കോൺഗ്രസിന് പത്ത് സീറ്റായി. കൃഷി വകുപ്പ് ഏറ്റെടുക്കണമെന്നാണ് തന്റെ ആഗ്രഹം. രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് പാർട്ടി ചെയർമാൻ തീരുമാനിക്കുമെന്ന് അപു പറഞ്ഞു.

TAGS: APU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA