SignIn
Kerala Kaumudi Online
Thursday, 14 May 2026 1.18 PM IST

ഭരണപരിചയമുള്ളവർ മുഖ്യമന്ത്രിയാവട്ടെ: ജി.സുകുമാരൻ നായർ

g-sukumaran

കോട്ടയം: കഴിവും പരിചയസമ്പത്തുമുള്ളവർ മുഖ്യമന്ത്രിയാവണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. '' ചിലരൊക്കെ അവകാശപ്പെടുന്നുണ്ട് അവരുടെ വിജയമാണെന്ന്. അങ്ങനെയൊന്നുമല്ല. ജനങ്ങൾക്ക് പൊറുതിമുട്ടി. ഒരു മാറ്റത്തിനു വേണ്ടി ചെയ്ത വോട്ട്‌ കോൺഗ്രസിനും യു.ഡി.എഫിനും പ്രയോജനപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് പറയുന്നില്ല. കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. വി.ഡി.സതീശന്റെ ചില നിലപാടുകളോട് ഇപ്പോഴും വിയോജിപ്പാണുള്ളത്. ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും സ്വീകരിക്കും. ജനങ്ങളുടെ മനസിന് മുറിവേറ്റു. ഇത് തിരിച്ചുപിടിക്കണമെന്ന് അവർ തീരുമാനിച്ചതാണ് കണ്ടത്. പത്തനാപുരത്ത് ആരെ ജയിപ്പിക്കണമെന്നും തോൽപ്പിക്കണമെന്നും പെരുന്നയിൽ നിന്ന് നിർദ്ദേശം നൽകിയിരുന്നില്ല. സമദൂരമാണ് എൻ.എസ്.എസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Add as a preferred source on Google
TAGS: G SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA