SignIn
Kerala Kaumudi Online
Saturday, 16 May 2026 11.58 PM IST

പൊലീസ് നിർദ്ദേശം; കെഎസ്ആർടിസി വയനാട്ടിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവച്ചു 

ksrtc-

കോഴിക്കോട്: വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പൊലീസ് നിർദ്ദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവച്ചതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ താമരശേരി ചുരത്തിലടക്കം ഗതാഗത തടസം നേടിടുന്നുണ്ട്.

വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. മുണ്ടക്കൈയിലും ചൂരൽമലയിലും വൻ ഉരുൾപ്പൊട്ടലുണ്ടായിട്ടുണ്ട്. ഉരുൾപ്പൊട്ടലിൽ ഇതുവരെ എട്ട് പേരുടെ മൃദേഹം കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പ്രദേശത്തെ നിരവധികൾ വീടുകൾ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളാർമല സ്‌കൂൾ പൂർണമായും തകർന്നിട്ടുണ്ട്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.

പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ രണ്ട് ഹെലികോപ്റ്റർ ഉടൻ സ്ഥലത്തെത്തും. 40ഓളം കുടുംബങ്ങളെയാണ് ഉരുൾപ്പൊട്ടൽ ബാധിച്ചത്. അഗ്നിരക്ഷാ സേനയും, എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. 2019ൽ ഉരുൾപ്പൊട്ടിയ പുത്തുമലയ്ക്ക് സമീപമാണ് മുണ്ടക്കൈ. വലിയ ശബ്ദത്തോടെ ഉരുൾപ്പൊട്ടിയെന്നാണ് നാട്ടുകാർ പറയുന്നത്.


വയനാട് ഉരുൾപൊട്ടൽ: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കൺട്രോൾ റൂമുകൾ

വയനാട് ഉരുൾപൊട്ടൽ: എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷണൽ ഡയറക്ടർ ഡോ. റീത്ത, എൻ.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ് തുടങ്ങിയവരും ഈ സംസ്ഥാനതല സംഘത്തിലുണ്ടാകും.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂം: 8075401745

സ്റ്റേറ്റ് കൺട്രോൾ റൂം: 9995220557, 9037277026,9447732827

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSRTC, WAYANAD, KERALA, KERALA RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA