SignIn
Kerala Kaumudi Online
Tuesday, 05 May 2026 3.25 AM IST

ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി,​ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചേക്കും,​ സമ്മർ താരിഫും പരിഗണനയിലെന്ന് മന്ത്രി

Increase Font Size Decrease Font Size Print Page
kseb-

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വേനൽക്കാലത്ത് പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയിലാണ്. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

'ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. അതുകൊണ്ട് വൈദ്യുതി നിരക്ക് വർദ്ധനവ് അനിവാര്യമാണ്. നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് കെഎസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കും. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ച ചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്ക് വർദ്ധനവ് ഉണ്ടാകുക. സമ്മർ താരിഫ് കൊണ്ടുവരുന്നതും ആലോചനയിലുണ്ട്'- മന്ത്രി പറഞ്ഞു.

അതേസമയം, പുതിയ വൈദ്യുതി താരിഫ് സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും. യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണണെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. മാസത്തിൽ 1950 കോടിയുടെ വരവും 1750കോടി ചെലവുമുണ്ടെന്നാണ് കെഎസ്ഇബിയുടെ കണക്ക്. പുറമേനിന്ന് വൈദ്യുതി വാങ്ങാൻ മാത്രം 900 കോടിവേണം. വായ്പാ തിരിച്ചടവിന് 300കോടിയും കണ്ടെത്തണം. പ്രതിവർഷം രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം നേരിടുമെന്നാണ് ബോർഡ് പറയുന്നത്.

എന്നാൽ, ഈ വർഷം 1370.09 കോടിയുടേയും അടുത്ത വർഷം 1108.03 കോടിയുടേയും 2026-27ൽ 1065.95 കോടിയുടേയും നഷ്ടമുണ്ടാകുമെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ കണക്കുകൂട്ടൽ. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും താരിഫ് പരിഷ്‌ക്കരണം. കെഎസ്ഇബി പറയുന്നതുപോലെ നിരക്ക് കൂട്ടിയാൽ ഈ വർഷം 812.16 കോടിയും അടുത്തവർഷം 1399.93 കോടിയും 2026-27ൽ 1522.92 കോടിയും കൂടുതൽ വരുമാനമുണ്ടാകും. വേനൽക്കാല താരിഫ് കൂടി അംഗീകരിച്ചാൽ ഈ വർഷം 111.08 കോടിയും അടുത്ത വർഷം 233 കോടിയും 2026-27ൽ 349 കോടിയും അധിക വരുമാനം കിട്ടും.

TAGS: KSEB, KERALA, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.