SignIn
Kerala Kaumudi Online
Tuesday, 05 May 2026 3.39 PM IST

'ഭാവിയിൽ പ്രസവിക്കാനുള്ള ഗർഭപാത്രത്തെ സുരക്ഷിതമാക്കി വയ്‌ക്കേണ്ടത് എന്റെ കടമയല്ലേ'; വീഡിയോയുമായി വർഷ രമേഷ്

Increase Font Size Decrease Font Size Print Page
varsha

ബോഡി ഷെയ്മിംഗ് നടത്തുന്നവർക്ക് പരിഹാസത്തിന്റെ ഭാഷയിൽ മറുപടി നൽകി അവതാരക വർഷ രമേഷ്. 'വയർ ചാടിയല്ലോ' എന്ന കമന്റുമായെത്തുന്നവർക്കാണ് വർഷയുടെ ചുട്ടമറുപടി നൽകിയത്. എനിക്ക് വയറുണ്ട്, അത് എന്റെ ആന്തരികാവയവങ്ങൾക്കൊരു സുരക്ഷയായാണ് ഞാൻ കണക്കാക്കുന്നതെന്ന് വർഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നു. സാധാരണ സോഷ്യൽ മീഡിയയിൽ ഉയരുന്ന ഇത്തരം കമന്റുകൾക്ക് നേരെ രൂക്ഷമായ ഭാഷയിലാണ് പലരും പ്രതികരിക്കുന്നത്. എന്നാൽ വർഷയുടെ പരിഹാസ രൂപേണയുള്ള മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തു.

''എനിക്ക് അത്യാവശ്യം വയറുണ്ട്. ഗർഭിണിയുമല്ല, പ്രസവിച്ചിട്ടുമില്ല. വെട്ടി വിഴുങ്ങി അടിഞ്ഞു കൂടിയ കൊഴുപ്പാണത്. ആൾക്കാർ ചോദിക്കും വയറ് കൂടിയോ എന്ന്. അതെ എനിക്ക് വയറുണ്ട്. പക്ഷേ അത് വെറുമൊരു വയറല്ല. എന്റെ ആന്തരികാവയവങ്ങൾക്കൊരു സുരക്ഷയാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഫോണിന് സ്‌ക്രീൻ ഗാർഡും കവറും ഉള്ളതുപോലെ എന്റെ അവയവങ്ങൾക്ക് ഒരു സുരക്ഷ വേണ്ടേ?

ആരെങ്കിലും കുത്തിയാലോ തല്ലിയാലോ ഈ കൊഴുപ്പിന്റെ ലെയർ കഴിഞ്ഞേ ഉള്ളിലേക്ക് എത്തുകയുള്ളൂ. ദിസ് ഈസ് നോട്ട് ജസ്റ്റ് എ വയർ, ദിസ് ഈസ് മൈ പ്രൊട്ടക്ഷൻ. ഭാവിയിൽ കുട്ടികളെ പ്രസവിക്കാനുള്ള ഗർഭപാത്രത്തെ സുരക്ഷിതമാക്കി വയ്‌ക്കേണ്ടത് എന്റെ കടമയല്ലേ. പുറമെ നിന്ന് നോക്കുമ്പോൾ 'തീറ്റപ്പണ്ടാരമായി' തോന്നുമെങ്കിലും ഇതൊക്കെ എന്റെ ഭാവിക്ക് വേണ്ടിയുള്ള കരുതലാണ്.'-വർഷ പറയുന്നു.

വീഡിയോ വൈറലായതോടെ ഒട്ടേറെ പേരാണ് വർഷയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. 'നാളെ വർക്കൗട്ട് തുടങ്ങണം എന്ന് വിചാരിച്ചിരുന്നു. തൽക്കാലം അതിൽ നിന്ന് പിന്മാറിയിരിക്കുന്നു നന്ദിയുണ്ടേ'- എന്നാണ് ഒരാൾ കമന്റായി കുറിച്ചത്. 'വയറുള്ളവർക്ക് വല്ലാത്തൊരു മോട്ടിവേഷനാകും, ഇപ്പോൾ ഒരു സമാധാനം ഉണ്ട് എന്നിങ്ങനെ പോകുന്നു കമന്റുകൾ.

TAGS: SOCIAL MEDIA, VERUM VARSHA, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.