SignIn
Kerala Kaumudi Online
Saturday, 16 May 2026 5.33 AM IST

എൻ.എച്ച് 66 നിർമ്മാണം ഈ വ‌ർഷവും പൂർത്തിയാകില്ല

photo

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ എൻ.എച്ച് 66ന്റെ നിർമ്മാണം ഈ വർഷവും പൂർത്തിയാകാനിടയില്ല. ചിലയിടങ്ങളിലെ തകർച്ചയും തുടർന്നുള്ള അലൈൻമെന്റിലെ മാറ്റവുമാണ് പ്രധാന കാരണം.

മലപ്പുറം വേങ്ങര കൂരിയാട് ഭാഗത്തും പിന്നീട് കൊട്ടിയത്തിനടുത്ത് മൈലക്കാടും ദേശീയപാത തകർന്ന സംഭവത്തെ തുടർന്ന് അലൈൻമെന്റിൽ മാറ്റങ്ങൾ വരുത്താൻ ദേശീയപാത അതോറിട്ടി തീരുമാനിച്ചിരുന്നു. ഈ രണ്ട് സ്ഥലങ്ങൾക്കു പുറമെ സമാന ഭൂപ്രകൃതിയുള്ള മറ്റിടങ്ങളിലും വയഡക്ട് പാത (തൂണുകൾക്കു മേൽ റോഡ്) നിർമ്മിക്കാനും തീരുമാനിച്ചു. ഇതോടെ കരാർ തുകയിൽ ഉൾപ്പെടെ മാറ്റമുണ്ടയതാണ് നിർമ്മാണം നീളാനുള്ള പ്രധാന കാരണം. കൊല്ലം (കാവനാട്)-കടമ്പാട്ടുകോണം റീച്ചിൽ മൂന്ന് വയഡക്ട് പാതകളാണ് നിർമ്മിക്കുന്നത്. 2027 ജൂണിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ.

അതേസമയം രാമനാട്ടുകര-വളാഞ്ചേരി റീച്ചിലുൾപ്പെട്ട മലപ്പുറം കൂരിയാട് ഭാഗത്തെ വയഡക്ട് പാത നിർമ്മാണത്തിന്റെ 80ശതമാനത്തിലധികം പൂർത്തിയാക്കി. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പായതിനാൽ തൊഴിലാളികളിൽ ഒരുഭാഗം അങ്ങോട്ട് പോയതും നിർമ്മാണത്തിന്റെ വേഗത കുറയാൻ കാരണമായി. പണി പൂർത്തിയായ റോഡുകളെല്ലാം ഗതാഗതത്തിനു തുറന്നുകൊടുത്തത് വാഹനയാത്രക്കാർക്ക് ആശ്വാസമായിട്ടുണ്ട്. ഒരു വശത്തെ റോ‌ഡ് പൂർത്തിയാകുമ്പോൾ തന്നെ തുറന്നുകൊടുക്കുകയാണ് ചെയ്യുന്നത്. കോഴിക്കോട് ബൈപ്പാസിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. ഡിവൈ‌ഡർ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. തലപ്പാടി-ചെങ്കള റീച്ചിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്

നിർമ്മാണം വൈകുന്ന റീച്ചുകൾ

( നിർമ്മാണ പുരോഗതി )​

1.ചെങ്കള-നീലേശ്വരം--------80%

2.നീലേശ്വരം-തളിപ്പറമ്പ്------82%

3.തളിപ്പറമ്പ്-മുഴിപ്പിലങ്ങാട്----83%

4.അഴിയൂർ-വെങ്കളം--------------82%

5രാമനാട്ടുകര-വളാഞ്ചേരി ------92%

6.കാപ്പിരിക്കാട്-തളിക്കുളം------80%

7.തളിക്കുളം-കൊടുങ്ങല്ലൂർ------72%

8.കൊടുങ്ങല്ലൂർ-ഇടപ്പള്ളി --------70%

9.തുറവൂർ-പറവൂർ ----------------55%

10.പറവൂർ-കൊറ്റംകുളങ്ങര -----70%

11കൊറ്റുകുളങ്ങര-കൊല്ലം------78%

12.കൊല്ലം (കാവനാട്)-കടമ്പാട്ടുകോണം---65%

13.കടമ്പാട്ടുകോണം-കഴക്കൂട്ടം--55%

14.അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ-----65%

നിർമ്മാണം പൂർത്തിയായ റീച്ചുകൾ

1.പള്ളിക്കര-നീലേശ്വരം

2.തലശേരി-മാഹി

3വളാഞ്ചേരി-കാപ്പിരിക്കാട് 96%

4.പാലോളി പാലം-മൂരാട്

5.കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ

6.മുക്കോല-കഴക്കൂട്ടം

7.മുക്കോല-കാരോട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NH66
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA