കോഴിക്കോട്: നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയെക്കുറിച്ചുള്ള അനുസ്‌മരണ യോഗം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു. ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച വീൽ ചെയർ, എയർ ബെഡുകൾ, ബെഡ് ഷീറ്റുകൾ, ഇൻഡക്ഷൻ കുക്കർ, മുണ്ടുകൾ എന്നിവ ആശുപത്രി അധികൃതർക്ക് കൈമാറി. കേരള ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന വെെസ് പ്രസിഡന്റ് ഷീന കെ.പി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി സജീത്കുമാർ, സൂപ്രണ്ട് ഡോ.എം.പി ശ്രീജയൻ, സുമോൾ പി, ഗീതാകുമാരി, ബിന്ദു എ, പ്രജിത്ത് പി, സജിത കെ.കെ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
