SignIn
Kerala Kaumudi Online
Saturday, 09 May 2026 6.32 PM IST

തിരഞ്ഞെടുപ്പ് ബോണ്ടിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്തി നിതിൻ ഗഡ്‌കരി

Increase Font Size Decrease Font Size Print Page
nitin-gadkari

അഹമ്മദാബാദ്: പണമില്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനങ്ങളും നടത്താൻ സാധിക്കില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി. സുപ്രീംകോടതി അടുത്തിടെ റദ്ദാക്കിയ തിരഞ്ഞെടുപ്പ് ബോണ്ട് 2017ൽ കേന്ദ്ര സർക്കാർ നല്ല ഉദ്ദേശ്യത്തോടുകൂടി കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ഈ വിഷയത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ നൽകുകയാണെങ്കിൽ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചിരുന്ന് ചർച്ച നടത്തണമെന്നും നിധിൻ ഗഡ്കരി പറഞ്ഞു. കഴിഞ്ഞ ദിവസം ഗാന്ധിനഗറിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അരുൺ ജെയ്റ്റ്‌ലി കേന്ദ്ര ധനമന്ത്രിയായിരുന്ന സമയത്ത് താനും തിരഞ്ഞെടുപ്പ് ബോണ്ട് ചർച്ചകളിൽ ഭാഗമായിരുന്നു. പണമില്ലാതെ ഒരു പാർട്ടിക്കും നിലനിൽക്കാൻ സാധിക്കില്ല. ചില രാജ്യങ്ങളിൽ സർക്കാരുകൾ തന്നെ രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തിക്കുന്നതിനാവശ്യമായ പണം നൽകുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ അതുപോലൊരു വ്യവസ്ഥയില്ല. അതിനാലാണ് തിരഞ്ഞെടുപ്പ് ബോണ്ട് പോലുളള കാര്യങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കിയത്'- നിധിൻ ഗഡ്കരി പറഞ്ഞു.

'രാജ്യത്ത് തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നതിന്റെ പ്രധാന ലക്ഷ്യം എന്തെന്നാൽ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് സമയങ്ങളിൽ പ്രവർത്തനം നടത്തുന്നതിനായി പണം കണ്ടത്താനാണ്. പക്ഷെ പണം നൽകുന്ന വ്യക്തികളുടെ പേരും മ​റ്റുവിവരങ്ങളും വെളിപ്പെടുത്താറില്ല.കാരണം രാഷ്ട്രീയ പാർട്ടികളുടെ അധികാരം മാറുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുളളതിനാലാണ്. ഒരു മാദ്ധ്യമ സ്ഥാപനത്തിന് പോലും അവരുടെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനുളള പണത്തിനായി ഒരു സ്‌പോൺസർ അത്യാവശ്യമാണ്. അതുപോലെ തന്നെയാണ് രാഷ്ട്രീയ പാർട്ടികളുടെ അവസ്ഥയും. നിങ്ങൾ സത്യാവസ്ഥ മനസിലാക്കേണ്ടതുണ്ട്. കൂടുതൽ സുതാര്യത കൊണ്ടുവരാനാണ് സർക്കാർ തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നത്. ഞങ്ങളുടെ ഉദ്ദേശ്യം നല്ലതാണ്. സുപ്രീംകോടതി ഇനിയും ഈ വിഷയത്തിൽ എന്തെങ്കിലും പോരായ്മകൾ കണ്ടെത്തുകയാണെങ്കിൽ എല്ലാ പാർട്ടികളും ഏകകണ്ഠമായി ഒരുമിച്ചിരുന്ന് തീരുമാനമെടുക്കണം. നമ്മുടെ രാജ്യത്തെ എല്ലാ പാർട്ടികളും പ്രവർത്തനങ്ങൾക്ക് സുതാര്യമായ രീതിയിൽ പണം കണ്ടെത്തേണ്ടതുണ്ട്.പണമില്ലാതെ ഒരു പാർട്ടിക്കും പ്രവർത്തനങ്ങൾ നടത്താൻ സാധിക്കില്ല'- അദ്ദേഹം വ്യക്തമാക്കി.


ഏപ്രിൽ - മേയ് മാസങ്ങളിൽ നടക്കാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായണ് സുപ്രീംകോടതി തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കിയത്. ഇത് ഭരണഘടനാപരമായി ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും വിവരാവകാശത്തെയും ഹനിക്കുന്നുവെന്നായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. ഇതോടെ സ്‌​റ്റേ​റ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് സമയങ്ങളിൽ ലഭിച്ച പണത്തിന്റെ വിവരങ്ങൾ ഇലക്ഷൻ കമ്മീഷന് കൈമാറിയിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, MINISTER, INTENTION, ELECTORALBOND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.