SignIn
Kerala Kaumudi Online
Wednesday, 06 May 2026 1.05 AM IST

ഐപിഎൽ; ക്യാപ്‌ടൻ സഞ്ജുവിന് പകരക്കാരനായി ഇറങ്ങി തീപ്പൊരി ബാറ്റിംഗ്, ഔട്ടായപ്പോൾ കരഞ്ഞുകൊണ്ട് കളംവിട്ട് വൈഭവ്

Increase Font Size Decrease Font Size Print Page
vaibhav-suryavanshi

ജയ്‌പൂർ: ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രാജസ്ഥാൻ റോയൽസ് ഓപ്പണർ വൈഭവ് സൂര്യവംശി 20 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം അടിച്ചുകൂട്ടിയത് 34 റൺസ്. ഇന്നലെ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് 14കാരനായ സൂര്യവംശി തന്റെ എതിരാളികളെ വെള്ളം കുടിപ്പിച്ചത്. എന്നാൽ വെറും രണ്ട് റൺസിന് രാജസ്ഥാൻ റോയൽസ് ലക്‌നൗവിനോട് തോൽവി ഏറ്റുവാങ്ങി.

14​ ​വ​യ​സും​ 23​ ​ദി​വ​സ​വും​ ​മാ​ത്രം​ ​പ്രാ​യമുള്ള സൂര്യവംശി,​ ​ പ​രി​ക്കി​നെ​ ​തു​ട​ർ​‌​ന്ന് ​ടീ​മി​ൽ​ ​ഇ​ല്ലാ​തി​രു​ന്ന​ ​ക്യാ​പ്ട​ൻ​ ​സ​ഞ്ജു​ ​സാം​സ​ണ് ​പ​ക​രമാണ് ഓപ്പണറായത്. കളത്തിലിറങ്ങി ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തിയാണ് സൂര്യവംശി തന്റെ വരവറിയിച്ചത്. തുടക്കത്തിൽ സ്ലോ മോഡിലായിരുന്ന സഹ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് ആവേശം പകർന്നതും സൂര്യവംശിയുടെ ഇന്നിംഗ്‌സായിരുന്നു. സ്‌പിന്നർമാർ എത്തിയപ്പോൾ അൽപമൊന്ന് പകച്ചെങ്കിലും ലക്‌നൗവിന്റെ മിസ്റ്ററി സ്‌പിന്നർ ദിഗ്‌വേശ് റാഠിയും സൂര്യവംശിയുടെ മുന്നിൽ വിയർപ്പിച്ചു.

ഒൻപതാം ഓവറിൽ നാലാം പന്തിൽ സൂര്യവംശി പുറത്താകുമ്പോൾ 85 റൺസായിരുന്നു രാജസ്ഥാൻ റോയൽസ് അതുവരെ നേടിയത്. എയ്‌ഡൻ മാർക്രമിന്റെ പന്തിൽ ഔട്ടായ സങ്കടത്തിൽ വിതുമ്പിക്കൊണ്ട് സൂര്യവംശി കളംവിടുന്നതിന്റെ ദൃശ്യങ്ങൾ വൈറലാണ്. ആദ്യം ബാറ്റ് ചെയ്‌ത ലക്‌നൗ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 180 റൺസ് ആണെടുത്തത്. മറുപടിക്കിറങ്ങിയ രാജസ്ഥാൻ പൊരുതിയെങ്കിലും 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 178 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. ഐ​പിഎ​ല്ലി​ൽ​ ​ഇ​തു​വ​രെ​ ​ക​ളി​ച്ച​വ​രി​ൽ​ ​ഐപി​എ​ൽ ​ആ​ദ്യ​ ​സീ​സ​ണി​ന് ​ശേ​ഷം​ ​ജ​നി​ച്ച​ ​ഒ​രേ​യൊരു​ ​താ​രം​ ​കൂ​ടി​യാ​ണ് ​സൂ​ര്യ​വം​ശി.​ 2011​ലാ​ണ് ​ബി​ഹാ​ർ​ ​സ്വ​ദേ​ശി​യാ​യ ​സൂ​ര്യ​വം​ശി​യു​ടെ​ ​ജ​ന​നം.​ ​ഇക്ക​ഴി​ഞ്ഞ​ ​ഐപിഎ​ൽ​ ​മെ​ഗാ​ലേ​ല​ത്തി​ൽ​ 1.1​ ​കോ​ടി​ ​രൂ​പ​യ്ക്കാ​ണ് ​വൈ​ഭ​വി​നെ​ ​രാ​ജ​സ്ഥാ​ൻ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.

TAGS: NEWS 360, SPORTS, VAIBHAV SURYAVANSHI, IPL, SANJU SAMSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.