
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 156 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റല്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടി. ചെന്നൈയുടെ മികച്ച ബൗളിംഗ് പ്രകടനവും ക്യാപിറ്റല്‍സ് മുന്‍നിര ബാറ്റിംഗില്‍ തിളങ്ങാതാകുകയും ചെയ്തതോടെയാണ് ചെറിയ സ്‌കോറില്‍ ടീം ഒതുങ്ങിയത്. ഇംപാക്ട് പ്ലെയര്‍ ആയി ക്രീസിലെത്തി 24 പന്തുകളില്‍ നിന്ന് 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സമീര്‍ റിസ്‌വി ആണ് ടോപ് സ്‌കോറര്‍.
പാത്തും നിസംഗ 19(15), കെഎല്‍ രാഹുല്‍ 12(13), നിതീഷ് റാണ 15(13), മലയാളി താരം കരുണ്‍ നായര്‍ 13(13) ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 2(6) എന്നിവര്‍ പുറത്തായപ്പോള്‍ ടീം സ്‌കോര്‍ 11 ഓവറില്‍ അഞ്ചിന് 69 എന്ന നിലയിലായിരുന്നു. പിന്നീട് ട്രിസ്റ്റന്‍ സ്റ്റബ്‌സ് 38(31) - സമീര്‍ റിസ്‌വി സഖ്യം ഏഴാം വിക്കറ്റില്‍ 47 പന്തുകളില്‍ നിന്ന് 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടീം സ്‌കോര്‍ 134ല്‍ നില്‍ക്കെ സ്റ്റബ്‌സിനെ പുറത്താക്കി ജേമി ഓവര്‍ടണ്‍ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
അഷുതോഷ് ശര്‍മ്മ 14(5) റണ്‍സെടുത്ത് പുറത്തായപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു. ചെന്നൈക്കായി അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. ജേമി ഓവര്‍ടണ്‍, ഗുര്‍ജാപ്‌നീത് സിംഗ്, മുകേഷ് ചൗധരി, അക്കീല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഒമ്പത് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുള്ള ചെന്നൈ നിലവില്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ചെന്നൈക്ക് ജയം അനിവാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |