SignIn
Kerala Kaumudi Online
Saturday, 02 May 2026 4.44 PM IST

'പ്രവചനമല്ല എങ്കിലും ഉറപ്പിച്ച്  പറയാൻ പറ്റുന്ന ഒരു കാര്യമുണ്ട്; ഒരിക്കൽ സഞ്ജു  സിഎസ്‌കെയെ നയിക്കും'

Increase Font Size Decrease Font Size Print Page
sanju-samson-

ചെന്നൈ: ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിനെ ഭാവിയിൽ മലയാളി താരം സഞ്ജു സാംസൺ നയിച്ചേക്കുമെന്ന് ആർ. അശ്വിൻ. എംഎസ് ധോണിക്കുശേഷം സ്ഥിരതയുള്ള നായകനെ കണ്ടെത്താൻ ചെന്നൈ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് അശ്വിന്റെ പുതിയ നിരീക്ഷണം ശ്രദ്ധേയമാകുന്നത്. 2026 സീസണിന് മുന്നോടിയായി ട്രേഡിംഗിലൂടെയാണ് സഞ്ജു സാംസൺ സിഎസ്‌കെയിൽ എത്തുന്നത്. സഞ്ജു നായകസ്ഥാനത്തേക്ക് വരുമോ എന്ന ചോദ്യത്തിന് ഇഎസ്‌പിഎൻ ക്രിക് ഇൻഫോയോട് പ്രതികരിക്കുമ്പോഴാണ് അശ്വിൻ ഇക്കാര്യം സൂചിപ്പിച്ചത്.


'നായകസ്ഥാനം കൈമാറുന്ന പ്രക്രിയ എന്നേ തുടങ്ങിക്കഴിഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ജഡേജ ക്യാപ്‌ടൻസി ഏറ്റെടുത്തപ്പോൾ തന്നെ അതിന് തുടക്കം കുറിച്ചിരുന്നു. പക്ഷേ അത് വിചാരിച്ച പോലെ നടന്നില്ല. പിന്നീട് ഋതുരാജ് വന്നു. സത്യത്തിൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഫ്‌ളെമിംഗിനൊപ്പം ചേർന്ന് ഋതുരാജ് തന്നെയാണ് കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്.

നായക സ്ഥാനം കൈമാറുന്നതിനെ കുറിച്ച് ചോദിച്ചാൽ ഞാൻ വലിയ ജ്യോത്സ്യമൊന്നും പറയുകയല്ല,​ എങ്കിലും എനിക്ക് ഉറപ്പിച്ച് പറയാൻ പറ്റുന്ന ഒരു കാര്യം എന്നെങ്കിലുമൊരിക്കൽ സഞ്ജു സിഎസ്‌കെയെ നയിക്കുമെന്നാണ് കരുതുന്നത്. അത് എന്നായിരിക്കും എന്ന് പറയാൻ കഴിയില്ല, പക്ഷേ അങ്ങനെ സംഭവിക്കുമെന്ന് ഉറപ്പാണ്.

എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ എനിക്ക് ആഗ്രഹമില്ലാത്ത ഒരേയൊരു കാര്യം, അവൻ മറ്റൊരാൾക്ക് പകരമായിട്ട് വരിക എന്നതാണ്. ആരുടെയും ലെഗസിക്ക് പിന്നാലെ പോകേണ്ട കാര്യം സഞ്ജുവിനില്ല. നമ്മൾ അങ്ങനെ ജീവിക്കേണ്ടവരോ കളിക്കേണ്ടവരോ അല്ല. സഞ്ജുവിന് അവന്റേതായ ഒരു ശൈലിയുണ്ട്, ആ വ്യക്തിമുദ്ര അവൻ പതിപ്പിക്കുന്നത് കാണാനാണ് എനിക്ക് താൽപ്പര്യം. മറ്റൊരാളുടെ കാൽപ്പാടുകൾ പിന്തുടരണമെന്ന് നമ്മൾ ചിന്തിച്ചു തുടങ്ങുന്നിടത്താണ് പ്രശ്നം. അപ്പോൾപ്പിന്നെ നമ്മൾ നമ്മുടെ ജീവിതമല്ലല്ലോ ജീവിക്കുന്നത്? മറ്റൊരാൾക്ക് വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളായി അത് മാറും. സഞ്ജു അത് ചെയ്യുന്നത് കാണാൻ എനിക്ക് താല്പര്യമില്ല.'- അശ്വിൻ കൂട്ടിച്ചേർത്തു.

TAGS: NEWS 360, SPORTS, SANJU SAMSON, CSK, R ASHWIN, DHONI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.