SignIn
Kerala Kaumudi Online
Sunday, 17 May 2026 4.46 PM IST

'ഏതൊരു ടീമിലും കടന്നുചെല്ലാൻ കഴിയും';​ വൈഭവിന് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാൻ സമയമായെന്ന് മുൻ പരിശീലകൻ

vaibhav-

മുംബയ്: കൗമാര താരം വൈഭവ് സൂര്യവംശിയെ ട്വന്റി-20 ടീമിലേക്ക് ഉടനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. പ്രായം വെറുമൊരു സംഖ്യയാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് പതിനഞ്ചുകാരൻ പുറത്തെടുക്കുന്നതെന്നും, സെലക്ടർമാർ എത്രയും വേഗം ദേശീയ ടീമിലേക്ക് വൈഭവിനെ വിളിക്കണമെന്നും ശാസ്ത്രി ആവശ്യപ്പെട്ടു. ദി ഐസിസി റിവ്യൂ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വൈഭവിന് മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിൽ മുക്കാൽ ഭാഗവും തുറന്നു കിടക്കുകയാണ്. എനിക്ക് അത് ഉറപ്പിച്ചു പറയാൻ കഴിയും. ഒരു യുവതാരത്തെ എത്രയും വേഗം ദേശീയ ടീമിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന് ഏറ്റവും അനുയോജ്യം ട്വന്റി-20 ഫോർമാറ്റാണ്. അതിനുള്ള എല്ലാ യോഗ്യതയും വൈഭവിനുണ്ട്. നിലവിൽ ലോകത്തിലെ ഏത് ടീമിലും അനായാസം ഇടംപിടിക്കാനാകും. ആ യുവത്വത്തിന്റെ പ്രസരിപ്പ് അവന്റെ മുഖത്തും കളിയിലും വ്യക്തമാണ്.' — രവി ശാസ്ത്രി പറഞ്ഞു.


അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ അയർലൻഡ് പര്യടനം വൈഭവിന്റെ അരങ്ങേറ്റത്തിന് ഏറ്റവും അനുയോജ്യമായ വേദിയാണെന്നും ശാസ്ത്രി നിർദ്ദേശിച്ചു. 'പലരും അവന്റെ പ്രായത്തെക്കുറിച്ച് ചോദിച്ചേക്കാം 14 ആണോ, 15 ആണോ അതോ 16 ആണോ എന്നിങ്ങനെയൊക്കെ. അതിലൊന്നും ഒരു കാര്യവുമില്ല. തന്റെ പ്രായത്തേക്കാൾ ഇരട്ടിയിലധികം പ്രായമുള്ള ബൗളർമാരെ നേരിടുന്ന രീതിയാണ് ഞാൻ നിരീക്ഷിക്കുന്നത്. അതൊന്നും അവനെ ഒട്ടും ബാധിക്കുന്നതേയില്ല. അയർലൻഡ് പോലുള്ള പര്യടനത്തിൽ ഞാനായിരുന്നെങ്കിൽ നേരിട്ട് അവനെ ടീമിലേക്ക് പരിഗണിക്കും',—ശാസ്ത്രി കൂട്ടിച്ചേർത്തു.


കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് വൈഭവ് തന്റെ കുതിപ്പ് തുടരുകയാണ്. ഐസിസി അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുന്നതിൽ നിർണായക പങ്കുവഹിച്ച താരമായിരുന്നു. നിലവിലെ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായും തകർപ്പൻ ഫോമിലാണ് ഈ 15കാരൻ. മൈതാനത്തെ ഗംഭീര പ്രകടനങ്ങൾക്ക് പിന്നാലെ വൈഭവിനെ തേടി മറ്റൊരു വലിയ അംഗീകാരവും എത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ കൂടി പങ്കെടുക്കുന്ന ശ്രീലങ്കയിലെ ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലേക്കും ആദ്യമായി വിളിവന്നിരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, VAIBHAV, RAVI SHASTRI, LATETSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360