SignIn
Kerala Kaumudi Online
Tuesday, 05 May 2026 11.29 PM IST

ഇൻസ്റ്റാഗ്രാമിൽ വീണ്ടും അൽഗോരിതം പ്രശ്‌നത്തിൽ? ജർമൻ ഇൻഫ്ളുവൻസറുടെ ഹോട്ട് ചിത്രത്തിന് ലൈക്കടിച്ച് കൊഹ്‌ലി

Increase Font Size Decrease Font Size Print Page
virat-kohli

സമൂഹമാദ്ധ്യമത്തിൽ ഫോട്ടോയ്‌ക്ക് ലൈക്ക് കൊടുത്ത് വീണ്ടും വെട്ടിലായി ഇന്ത്യൻ ക്രിക്കറ്റ് താരവും ബോളിവുഡ് നടി അനുഷ്‌ക ശർമ്മയുടെ ഭർത്താവുമായ വിരാട് കൊഹ്‌ലി. ജർമൻ ഇൻഫ്ളുവൻസറായ ലിസാലാസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ബോൾഡ് ചിത്രമാണ് കൊഹ്‌ലി ലൈക്ക് ചെയ്തത്.

കൊഹ്‌ലി അറിയാതെ ലൈക്ക് ചെയ്തതാണോ അതോ ഇൻസ്റ്റാഗ്രാമിലെ സാങ്കേതിക പ്രശ്‌നമാണോ ഇതെന്ന തരത്തിലെ ചർച്ചകൾ ഉയരുന്നുണ്ട്. അനുഷ്‌ക പരിഭവത്തിലായിരിക്കുമെന്നും വിരാട് പ്രൈവറ്റ് അക്കൗണ്ട് തുടങ്ങുന്നതാണ് നല്ലതെന്നുമുള്ള കമന്റുകളും എത്തുന്നുണ്ട്. വിരാടിന്റെ ഇൻസ്റ്റാഗ്രാമിൽ വീണ്ടും അൽഗോരിതം പ്രശ്‌നമാകുന്നുവെന്നും മാർക്ക് സക്കർബർഗ് വിരമിക്കണമെന്നും ചിലർ കമന്റ് ചെയ്തു.

കഴിഞ്ഞവർഷം നടി അവ്നീത് കൗറിന്റെ ഹോട്ട് ചിത്രം വിരാട് കൊഹ്‌ലി ലൈക്ക് ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കുറച്ചുസമയത്തിനുള്ളിൽത്തന്നെ ചിത്രം താരം അൺലൈക്ക് ചെയ്യുകയും ചെയ്തു. ഇതും സോഷ്യൽ മീഡിയയിൽ ട്രെൻഡായി. പിന്നാലെ വിശദീകരണവുമായി താരം രംഗത്തെത്തിയിരുന്നു. ഇൻസ്റ്റാഗ്രാം ഫീൽഡിൽ അൽഗോരിതം തെറ്റായ ഇടപെടൽ നടത്തിയെന്നാണ് വിരാട്‌ കൊഹ്‌ലി പ്രസ്താവനയിലൂടെ അന്ന് വ്യക്തമാക്കിയത്.

ഇതിനുശേഷം കൊഹ്‌ലിയും അനുഷ്‌കയും തമ്മിൽ അകൽച്ചയിലായെന്നും ചില പ്രചാരണങ്ങളുയർന്നു. ഇരുവരും സാധാരണ കൈകോർത്താണ് നടക്കാറുള്ളത്. എന്നാൽ ഇൻസ്റ്റാഗ്രാം ലൈക്ക് വിവാദത്തിനുശേഷം ഇരുവരും ബംഗളൂരുവിലെ ഒരു റെസ്റ്റോറന്റിൽ അത്താഴം കഴിക്കാനെത്തിയതിനുശേഷം ഒറ്റയ്ക്ക് നടന്നതാണ് പ്രചാരണങ്ങൾക്ക് കാരണമായത്. അനുഷ്‌ക കൊഹ്‌ലിയെ അവഗണിച്ചത് നടിയുടെ ചിത്രത്തിൽ ലൈക്ക് ചെയ്തതിനെത്തുടർന്നുള്ള അസ്വാരസ്യങ്ങളുടെ പേരിലാണെന്നായിരുന്നു സമൂഹമാദ്ധ്യമ ഉപഭോക്താക്കളുടെ കണ്ടെത്തൽ.

TAGS: NEWS 360, SPORTS, VIRAT KOHLI, INSTAGRAM, INSTAGRAM LIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.