SignIn
Kerala Kaumudi Online
Saturday, 09 May 2026 11.27 AM IST

അമിതവേഗത്തിൽ എസ്‌യുവി ഇടിപ്പിച്ച് അച്ഛനെയും മകളെയും കൊലപ്പെടുത്തി, മൃതദേഹങ്ങൾക്ക് സമീപം പുഞ്ചിരിച്ച് സംസാരിച്ച് പാക്‌ യുവതി

Increase Font Size Decrease Font Size Print Page
accident

കറാച്ചി: അമിതവേഗത്തിൽ എസ്‌യുവി ഓടിച്ച് അപകടമുണ്ടാക്കിയ ശേഷം അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾക്ക് സമീപം ചിരിച്ചുനിൽക്കുന്ന യുവതിയുടെ വീഡിയോ വൈറലായി. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നുള്ള വീഡിയോയാണിത്. 32കാരിയായ നടാഷ ഡാനിഷ് ആണ് ഓഗസ്‌റ്റ് 19ന് തന്റെ എസ്‌യുവി അമിതവേഗത്തിലോടിച്ച് അപകടമുണ്ടാക്കിയത്. സംഭവത്തിൽ ഒരു അച്ഛനും മകളും മരണമടയുകയും മറ്റുചിലർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ബൈക്ക് യാത്രികരായ അച്ഛനെയും മകളെയും ഇടിച്ച ശേഷം പാർക്ക് ചെയ്‌തിരുന്ന കാറും നടാഷ തകർത്തു. നാലോളം പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിലൊരാൾ വെന്റിലേറ്ററിലുമാണ്. നടാഷ ഓടിച്ച കാറും നിശേഷം തകർന്നിരുന്നു. പാകിസ്ഥാനിലെ പ്രമുഖ യുവ വ്യവസായി ഡാനിഷ് ഇക്‌ബാലിന്റെ ഭാര്യയാണ് നടാഷ.

സമൂഹമാദ്ധ്യമമായ എക്‌സിൽ പ്രചരിക്കുന്ന അപകടത്തിന്റെ വീഡിയോയിൽ രോഷാകുലരായി നിൽക്കുന്ന നാട്ടുകാരോട് നിങ്ങൾക്ക് എന്റെ അച്ഛൻ ആരെന്നറിയില്ല..എന്നാണ് ചിരിച്ച് കൈചൂണ്ടി നടാഷ പറയുന്നത്. ലഹരി ഉപയോഗിച്ച ശേഷം ഒരു അച്ഛനെയും മകളെയും കൊന്ന ഇവരുടെ മുഖത്തെ കൊലച്ചിരി നോക്കൂ..എന്നാണ് ചിലർ വീഡിയോയിൽ കമന്റ് ചെയ്‌‌തിരിക്കുന്നത്. കൊടുംക്രൂരതയ്‌ക്ക് ശേഷവും തന്റെ കുടുംബത്തെ കുറിച്ച് അഹങ്കരിക്കുകയാണ് യുവതി എന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

അപകടമുണ്ടാക്കിയ ശേഷം നടാഷ കോടതിയിൽ ഹാജരായതുമില്ല. മാനസിക പ്രശ്‌നമുള്ളയാളാണ് നടാഷ എന്നും ജിന്ന ആശുപത്രിയിൽ ചികിത്സയിലാണ് എന്നുമാണ് അഭിഭാഷകൻ ഇവർക്കായി വാദിച്ചത്. എന്നാൽ ആശുപത്രിയിലെത്തിച്ച നടാഷയ്‌ക്ക് യാതൊരു ആരോഗ്യ പ്രശ്‌നവും ഇല്ല എന്നാണ് തെളിഞ്ഞത്. നിലവിൽ 14 ദിവസം ജുഡീഷ്യൽ കസ്‌റ്റഡിയിലാണ് യുവതി.

TAGS: NEWS 360, WORLD, WORLD NEWS, NATASHA, ACCIDENT, SUV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.