SignIn
Kerala Kaumudi Online
Saturday, 09 May 2026 10.18 AM IST

ആകാശ നടത്തം കഴിഞ്ഞ് പൊളാരിസ് ടീം ഭൂമിയിൽ

Increase Font Size Decrease Font Size Print Page

spacex

ഫ്ലോറിഡ: ബഹിരാകാശത്ത് ആദ്യ സ്വകാര്യ നടത്തം (സ്പേസ് വാക്ക്) പൂർത്തിയാക്കി സ്പേസ് എക്സിന്റെ പൊളാരിസ് ഡോൺ സംഘം ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 1.07ന് ദൗത്യത്തിലെ ക്രൂ ഡ്രാഗൺ പേടകം ഫ്ലോറിഡയ്ക്ക് സമീപം മെക്സിക്കോ ഉൾക്കടലിൽ ഇറങ്ങി (സ്‌പ്ലാഷ് ഡൗൺ)​.

മണിക്കൂറിൽ 11,265 കിലോമീറ്റർ വേഗതയിൽ 1,900 ഡിഗ്രി സെൽഷ്യൽ ചൂടിനെ അതിജീവിച്ചാണ് പേടകം ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങിയത്. സ്പേസ് എക്സ് വികസിപ്പിച്ച സ്പേസ് സ്യൂട്ടിന്റെ പരീക്ഷണവും വിജയം കണ്ടു.

ജറേഡ് ഐസക്‌മാൻ (അമേരിക്കൻ സംരംഭകൻ),​ സാറാ ഗില്ലിസ് (സ്പേസ് എക്സ് എൻജിനിയർ),​ സ്കോട്ട് പൊട്ടീറ്റ് (യു.എസ് എയർഫോഴ്സ് മുൻ പൈലറ്റ്), അന്ന മേനോൻ (സ്പേസ് എക്സ് എൻജിനിയർ) എന്നിവരായിരുന്നു ഈ മാസം 10ന് വിക്ഷേപിച്ച ദൗത്യത്തിലെ അംഗങ്ങൾ. കോടീശ്വരനായ ജറേഡ് ആണ് ദൗത്യത്തിന്റെ സ്പോൺസർ.

ചരിത്ര നേട്ടം

1 ജറേഡും സാറയും ഭൂമിയിൽ നിന്ന് 700 കിലോമീറ്റർ അകലെ ബഹിരാകാശത്ത് നടന്നു. നേട്ടം സ്വന്തമാക്കിയ ആദ്യ സ്വകാര്യ വ്യക്തികൾ

2 പേടകം ഭൂമിയിൽ നിന്ന് 1,400.7 കിലോമീറ്റർ അകലെ എത്തി. 1972ൽ നാസയുടെ അപ്പോളോ മിഷന് ശേഷം മനുഷ്യൻ ഇത്രയും ദൂരമെത്തുന്നത് ആദ്യം

3 സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റിന്റെ ലേസർ കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ അടക്കം 40ലേറെ പരീക്ഷണങ്ങൾ വിജയകരം

TAGS: NEWS 360, WORLD, WORLD NEWS, SPACE X
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.