തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് അനുവദിക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കുലർ പുറത്തിറക്കി. പണം നൽകി പരിശോധനയില്ലാതെ ഡോക്ടർമാർ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലർ.
ഡോക്ടർമാർ നടപടിക്രമങ്ങൾ പാലിക്കുന്നു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പ് വരുത്തണം. അപേക്ഷകനെ ഡോക്ടർമാർ നേരിട്ട് പരിശോധിക്കണം. രക്ത പരിശോധന, ശാരീരിക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക്, നഖങ്ങൾ എന്നിവയുടെ പ രിശോധന നടത്തണം. ടൈഫോയ്‌ഡ്, മഞ്ഞപ്പിത്തം, ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന വേണം. പരിശോധനാ ഫലങ്ങൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ടതിന് ശേഷമേ സർട്ടിഫിക്കറ്റ് നൽകാവൂ. വിരശല്യത്തിനെതിരെയുള്ള ടൈഫോയ്ഡിനെതിരെയുള്ള വാക്സിൻ പൂർത്തീകരിക്കണം എന്നും സർക്കുലറിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |