മുംബയ് : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ ഭാര്യയുടെ പരാതി. ഫ്ളാറ്റിൽ വച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്ന പരാതിയിൽ കാംബ്ലിക്കെതിരെ മുംബയ് പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച ബാന്ദ്രയിലെ ഫ്ളാറ്റിൽ വച്ച് മദ്യപിച്ച ഭർത്താവ് അപമാനിക്കുകയും, ആക്രമിക്കുകയും ചെയ്‌തെന്നാണ് കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് പരാതി നൽകിയിട്ടുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനും 1.30 നും ഇടയിലാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന കാംബ്ലി അടുക്കളയിൽ നിന്നും പാത്രമെടുത്ത് ആക്രമിക്കുകയായിരുന്നു. പാചകത്തിന് ഉപയോഗിക്കുന്ന പാനിന്റെ പിടി തലയ്ക്ക് നേരെ എറിഞ്ഞെന്നും, ആക്രമത്തിൽ തലയ്ക്ക് പരിക്കേറ്റെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റതിനെ തുടർന്ന് ആൻഡ്രിയ മുംബയിലെ ഭാഭ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |