ചെന്നൈ: പ്രായത്തെ ബഹുമാനിച്ചില്ല എന്നുപറഞ്ഞ് തുടങ്ങിയ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം തമിഴ്നാട് പലവാക്കം എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. 25കാരനായ രാഘവേന്ദ്രയെയാണ് 20 വയസുള്ള നാല് സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊന്നത്. അജയ്, ബാലാജി, നിസാമുദ്ദീൻ എന്നിവരുൾപ്പെടെ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രായത്തിൽ കുറവുള്ള സുഹൃത്തുക്കൾ തന്നെ ബഹുമാനിക്കുന്നില്ലെന്ന രാഘവേന്ദ്രയുടെ പരാതിയാണ് കൊലപാതകത്തിൽ കലാശിച്ചത്. വർഷങ്ങളായി സുഹൃത്തുക്കളായിരുന്ന ഇവർ മദ്യപിക്കാൻ കൂടിയപ്പോഴാണ് തർക്കമുണ്ടായത്. പിന്നീട് രാഘവേന്ദ്ര വീട്ടിലേയ്ക്ക് നടന്നുപോയി. പ്രകോപിതരായ പ്രതികൾ പിന്നാലെ പോയി. റോഡിൽ വച്ച് വീണ്ടും വാക്കുതർക്കമുണ്ടായതോടെ കത്തി ഉപയോഗിച്ച് രാഘവേന്ദ്രയെ പ്രതികൾ കുത്തുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി, ഗുരുതരമായി പരിക്കേറ്റ രാഘവേന്ദ്രയെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മുമ്പും അടിപിടിക്കേസിൽ പ്രതികളായിരുന്നു പിടിയിലായവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |