SignIn
Kerala Kaumudi Online
Thursday, 26 September 2024 3.39 AM IST

വെറും അഞ്ച് മിനിട്ട് മതി, താരന്റെ പൊടി പോലും കാണില്ല; മടിയുള്ളവർക്ക് വേണ്ടിയുള്ള ഈ ഒറ്റമൂലി ഒന്ന് പരീക്ഷിച്ച് നോക്കൂ

Increase Font Size Decrease Font Size Print Page
beauty

മുടിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രശ്നങ്ങൾ സ്ത്രീകളും പുരുഷന്മാരും അനുഭവിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് താരൻ. ഈ പ്രശ്നത്തിന് പരിഹാരമായി പല മാർഗങ്ങളും പരീക്ഷിച്ച് മടുത്തിട്ടുണ്ടാവുമല്ലേ. എങ്കിൽ ഇനി വിഷമിക്കണ്ട. ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. വെറും ഒറ്റ ഉപയോഗത്തിൽ താരൻ മാറുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. എത്ര മടിയുള്ളവർക്കും വെറും അഞ്ച് മിനിട്ടിൽ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ വച്ച് ചെയ്യാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈ മിശ്രിതം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ

നാരങ്ങ - 1

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. അതിലേയ്ക്ക് ഒരു ചെറിയ പാത്രം വച്ച് വെളിച്ചെണ്ണ ഒഴിച്ച് ഡബിൾ ബോയിൽ ചെയ്തെടുക്കുക. ചെറിയ ചൂടുള്ള വെളിച്ചെണ്ണയിൽ നാരങ്ങാനീര് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം തലയോട്ടിയിൽ എല്ലാ ഭാഗത്തും നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത് ആഴ്ചയിൽ ഒരു പ്രാവശ്യം മാത്രം ചെയ്യുന്നതാണ് നല്ലത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BEAUTY, BEAUTY TIPS, BEAUTY TIPS MALAYALAM, MALAYALAM BEAUTY TIPS, DANDRUFF TREATMENT, DANDRUFF TREATMENT AT HOME, HOME REMEDIES, EASY HOME REMEDIES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.