അമ്പലപ്പുഴ: സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. ബി.ജെ.പിമണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സമര ത്തിൽ മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.എസ് ജോബി അദ്ധ്യക്ഷനായി . മണ്ഡലം ജനറൽ സെക്രട്ടറി മാരായ അനിൽ പാഞ്ചജന്യം, സന്ധ്യ സുരേഷ്, ഭാരവാഹികളായ അജു പാർത്ഥസാരഥി, രജിത്ത് രമേശൻ, ജില്ലാ കമ്മറ്റി അംഗം രേണുക ശ്രീകുമാർ, മോർച്ച ജില്ലാ ഭാരവാഹികളായ ബീന കൃഷ്ണകുമാർ, എസ്.അരുൺ, ചന്ദ്രൻ ചന്ദ്രത്തിൽ, അജി ചന്ദ്രൻ, എം.അജിമോൻ,മോർച്ച മണ്ഡലം ഭാരവാഹികളായ ആദർശ്ശ് മുരളി, മഞ്ജു ഷാജി, അജി.പി അനിഴം കെ.രമണി, പാർല മെൻററി പാർട്ടി ലീഡർ മനോജ് കുമാർ,സേതു കരുമാടി, അമ്പാടൻ മോഹനൻ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |