SignIn
Kerala Kaumudi Online
Thursday, 18 April 2024 4.44 PM IST

ഒരോവറിൽ ആറു സിക്സടിച്ച് ഇഫ്തിഖർ

six

ക്വെറ്റ: പാകിസ്ഥാൻ പേസർ വഹാബ് റിയാസിനെതിരേ ഒരോവറിൽ ആറ് സിക്‌സുകൾ നേടി സഹതാരം ഇഫ്തിഖർ അഹമ്മദ്. പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ ഭാഗമായി ഞായറാഴ്ച ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും പെഷവാർ സാൽമിയും തമ്മിൽ നടന്ന പ്രദർശന മത്സരത്തിലാണ് ആറ് സിക്‌സുകളുടെ പിറവി. സാൽമിക്കായി വഹാബ് എറിഞ്ഞ അവസാന ഓവറിലായിരുന്നു ഗ്ലാഡിയേറ്റേഴ്‌സ് താരം ഇഫ്തിഖർ അഹമ്മദിന്റെ വെടിക്കെട്ട്.വഹാബ് അവസാന ഓവർ എറിയാനെത്തുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെന്ന നിലയിലായിരുന്നു ഗ്ലാഡിയേറ്റേഴ്‌സ്. ഓവർ അവസാനിച്ചപ്പോൾ അഞ്ചിന് 184 റൺസിലെത്തി അവർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SIX
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.