SignIn
Kerala Kaumudi Online
Saturday, 09 November 2024 2.57 AM IST

ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

Increase Font Size Decrease Font Size Print Page
boy

ഇടുക്കി: അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. കുട്ടിയുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അടുത്ത വീട്ടിലെ ടയർ കത്തിച്ചതിനാണ് അമ്മ കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിക്കുകയും കണ്ണിൽ മുളകുപൊടി വിതറുകയും ചെയ്‌തത്. ഏഴ് വയസുകാരന്റെ കൈയിലും കാലിനും പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.​

അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഏഴ് വയസുകാരനോടായിരുന്നു ക്രൂരത. വാർഡ് മെമ്പറും അയൽവാസികളും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, SEVEN YEAR OLD BOY, POLICE, ARREST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.