SignIn
Kerala Kaumudi Online
Wednesday, 25 September 2024 6.57 PM IST

മൂന്ന് സഹോദരിമാർ പ്രണയിച്ച് വിവാഹം കഴിച്ചത് ഒരേ പുരുഷനെ; ഭാര്യമാർക്ക് ഒരു കാര്യത്തിൽ മാത്രം നിർബന്ധമുണ്ടെന്ന് യുവാവ്‌

Increase Font Size Decrease Font Size Print Page
sisters

ഒരേ പുരുഷനെ പ്രണയിച്ച് സ്വന്തമാക്കി സഹോദരിമാർ. കെനിയയിലാണ് അത്യപൂർവമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഹോദരിമാരായ കേറ്റ്, ഈവ്, മേരി എന്നിവരാണ് ഒരേ സമയം സ്റ്റീവോ എന്ന യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവരുടെ പ്രണയകഥ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സഹോദരിമാർ ഒരു ക്വയർ പരിപാടിയിൽ വച്ചാണ് യുവാവിനെ പരിചയപ്പെടുന്നത്. കണ്ട മാത്രയിൽ തന്നെ യുവാവിന് മൂന്ന് പേരെയും ഒരുപോലെ ഇഷ്ടമായി. സഹോദരമാർക്കും അങ്ങനെ തന്നെ. ഇഷ്ടം തുറന്നുപറഞ്ഞതോടെ മൂന്ന് സഹോദരിമാരെയും ഒന്നിച്ച് വിവാഹം ചെയ്തു.

ഇപ്പോൾ ഒരേ വീട്ടിലാണ് നാൽവർ സംഘം താമസിക്കുന്നത്. മൂന്ന് ഭാര്യമാർക്കൊപ്പമുള്ള ജീവിതം സംതൃപ്തി നിറഞ്ഞതാണെന്ന് യുവാവ് പറയുന്നു. ടൈംടേബിൾ പ്രകാരമാണ് ഓരോ ഭാര്യമാർക്കൊപ്പവും കിടക്ക പങ്കിടുന്നത്. തിങ്കളാഴ്ച മേരി, ചൊവ്വാഴ്ച ഇവ്വ്...അങ്ങനെ പോകുന്നു ടൈംടേബിൾ.

ടൈംടേബിൾ പാലിക്കണമെന്ന് ഭാര്യമാർക്ക് നിർബന്ധമുണ്ടെന്നും യുവാവ് പറയുന്നുു. നാലാമതൊരു സ്ത്രീ കൂടെ യുവാവിന്റെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കാൻ യുവതികൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KENYA, SISTERS, MARRIAGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.