SignIn
Kerala Kaumudi Online
Thursday, 19 September 2024 5.34 PM IST

കുളിക്കുന്നതിന് മുമ്പ് ഈ ഒരൊറ്റ കാര്യം നിങ്ങൾ ചെയ്യാറുണ്ടോ? ശ്രദ്ധിക്കൂ, വിട്ടുമാറാത്ത ആരോഗ്യ - സൗന്ദര്യ പ്രശ്നങ്ങൾക്ക് കാരണം ഇതാകാം

Increase Font Size Decrease Font Size Print Page
beauty

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉന്മേഷത്തിനും സഹായിക്കുന്ന ഒന്നാണ് കുളി. പലരും പല സമയത്താണ് കുളിക്കുന്നത്. എന്നാൽ ശാസ്ത്രം അനുസരിച്ച് കുളിക്കുന്ന സമയത്ത് പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുളിക്കുമ്പോൾ നമ്മൾ അറിഞ്ഞും അറിയാതെയും വരുത്തുന്ന ചില തെറ്റുകളുണ്ട്. ഈ തെറ്റുകൾ നമ്മുടെ ആരോഗ്യത്തിനും ചർമ്മത്തിനും ദോഷം വരുത്തും. ഇത്തരത്തിൽ ഒഴിവാക്കേണ്ട തെറ്റായ ശീലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഭക്ഷണം

ഭക്ഷണം കഴിച്ചയുടൻ കുളിക്കാൻ പാടില്ല. ഇത് നമ്മുടെ ദഹന പ്രക്രിയയെ തകരാറിലാക്കും. കഴിച്ച ഭക്ഷണം ദഹിക്കാൻ രക്തപ്രവാഹം ആവശ്യമാണ്. കുളിക്കുമ്പോൾ ശരീരത്തിലെ താപനില നിലനിർത്തുന്നതിന്റെ ഭാഗമായി രക്തപ്രവാഹം കുറയുന്നു. ഇക്കാരണത്താൽ ദഹനം കൃത്യമായി നടക്കാതെ വരും. ഇതിനാൽ ഭക്ഷണം കഴിച്ചശേഷം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് കുളിക്കണം.

ഷാംപൂ

ആഴ്ചയിൽ ഒരു ദിവസം മാത്രം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ദിവസവും തല നനയ്ക്കാനും പാടുള്ളതല്ല. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ മുടി വരണ്ടതാകാനും പൊട്ടിപ്പോകാനും സാദ്ധ്യത കൂടുതലാണ്. ഷാംപൂ ഉപയോഗിക്കുന്ന ദിവസം എണ്ണ പുരട്ടുന്നതും നല്ലതായിരിക്കും.

ചൂടുവെള്ളം

ചൂടുവെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിനും അവയവങ്ങൾക്കും ദോഷമുണ്ടാക്കും. ചർമ്മത്തിൽ പെട്ടെന്ന് ചുളിവുകൾ വരുന്നതിനും സാദ്ധ്യതയുണ്ട്. അതിനാൽ തണുത്ത വെള്ളത്തിൽ കുളിക്കാൻ ശ്രദ്ധിക്കുക.

സോപ്പ് / ഫേസ്‌വാഷ്

കെമിക്കലുകൾ കലർന്ന സോപ്പുകളും ഫേസ്‌വാഷും ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ലതല്ല. അതിനാൽ വീര്യം കുറഞ്ഞ സോപ്പുകളോ ഫേസ്‌വാഷോ അല്ലെങ്കിൽ പയറുപൊടിയോ ഉപയോഗിക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BEAUTY, BEAUTY TIPS, BEAUTY TIPS MALAYALAM, MALAYALAM BEAUTY TIPS, BEAUTYTIPS, EASY BEAUTY TIPS, BEAUTY HACKS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.