രാജ്യത്തെ പൗരന്മാർക്ക് പലവിധത്തിലുള്ള സേവനം ഉറപ്പാക്കാൻ ആധികാരികതയുള്ള ഒന്നായാണ് ആധാർ കാർഡിനെ കണക്കാക്കുന്നത്. ബാങ്കിംഗ്, വാഹന രജിസ്ട്രേഷൻ, ഇൻഷുറസ്, സർക്കാർ സേവനങ്ങൾ എന്നിവയ്ക്ക് ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്.
വ്യക്തികളുടെ വിരലടയാളം, ഫോട്ടോഗ്രാഫുകൾ, ഐറിസ് എന്നീ രേഖകൾ അടങ്ങുന്ന ആധാർ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പല സേവനങ്ങൾക്കും വലിയ തോതിൽ ഉപയോഗത്തിലുണ്ട്. എന്നാൽ ആധാർ ഉപയോഗിച്ച് ബാങ്ക് ബാലൻസ് കൃത്യവും സുരക്ഷിതവുമായി അറിയാനാകും എന്ന് അറിയാവുന്നവർ ചുരുക്കമാണ്.
ആധാറിലെ പന്ത്രണ്ടക്ക വ്യക്തിഗത നമ്പറാണ് ബാങ്കിൽ എത്തുന്ന ബുദ്ധിമുട്ടിൽ ഒഴിവാക്കാൻ സഹായിക്കുന്നത്. ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ആധാർ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം. ഇതിനായി നിങ്ങളുടെ മൊബൈൽ നമ്പർ ആധാർ, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കണം.
•*99*99*1# എന്ന നമ്പരാണ് ബാങ്ക് ബാലൻസ് അറിയുന്നതിന് സഹായിക്കുക.
•ഈ നമ്പർ നിങ്ങളുടെ ഫോണിൽ ഡയൽ ചെയ്യുക.
•തുടർന്ന് 12 അക്ക ആധാർ നമ്പർ നൽകുക.
•ആധാർ നമ്പർ വീണ്ടും പരിശോധിച്ചുറപ്പിച്ച ശേഷം നൽകുക
•ബാങ്ക് ബാലൻസ് അറിയിക്കുന്ന മെസേജ് യുഐഡിഎഐയിൽ നിന്നും ഫോണിൽ ലഭിക്കുന്നതായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |