കാഞ്ഞങ്ങാട്: ത്യാഗരാജ പുരന്ദരദാസ സംഗീതാരാധന ഫെബ്രുവരി 9 മുതൽ 11 വരെ ശ്രീ രാജരാജേശ്വരി സിദ്ധി ഗണേശ ക്ഷേത്രത്തിൽ നടക്കുമെന്ന് ത്യാഗ ബ്രഹ്മ സംഗീത സഭാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 9 ന് വൈകീട്ട് 5 ന് വിഷ്ണു പ്രസാദി ഹെബ്ബാർ ഉദ്ഘാടനം ചെയ്യും.10 ന് ശ്രീലത നിക്ഷിത്തും പുത്തൂർ നിക്ഷിത്തും വിനീത് പുറവങ്കര എന്നിവരുടെ വീണ കച്ചേരി. രാവിലെ 7ന് ഉഞ്ജവൃത്തി.വൈകീട്ട് നാലരക്ക് ജയലക്ഷ്മി എ.ഭട്ട് ,നവനീത് കൃഷ്ണൻ, കൗശിഖ് രാമകൃഷ്ണൻ എന്നിവരുടെ കച്ചേരി. വൈകീട്ട് 6 ന് നടക്കുന്ന കച്ചേരിയോടെ സംഗീതോത്സവം സമാപിക്കും. വാർത്താ സമ്മേളനത്തിൽ സദ്ഗുരു ശ്രീ ത്യാഗബ്രഹ്മ സംഗീത സഭാ പ്രസിഡന്റ് ബി.ആർ.ഷേണായി, സെക്രട്ടറി ടി.പി.സോമശേഖരൻ, കണ്ണൻ കാഞ്ഞങ്ങാട്, പല്ലവ നാരായണൻ, പി.ബാലകൃഷ്ണൻ, മോഹൻ ദാസ്, ശാലിനി കമലാക്ഷൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |