ബംഗളൂരു: എം എൽ എ ബോർഡ് വച്ച കാർ ഇടിച്ച് വയോധികൻ അടക്കം രണ്ട് സ്കൂട്ടർ യാത്രികർ മരിച്ചു. ബംഗളൂരുവിലെ നൃപതുംഗ റോഡിൽ ഇന്ന് വെെകിട്ടാണ് അപകടം നടന്നത്. അയ്യപ്പ(60) മജീദ് ഖാൻ(36) എന്നിവരാണ് കൊല്ലപ്പെട്ടത്. ബി ജെ പി എം എൽ എ ഹാർത്തലു ഹാലപ്പയുടെ ബന്ധുവിന്റെതാണ് ഇടിച്ച എസ് യു വി കാർ.
അപകട സമയത്ത് ഹർത്താലും ഹാലപ്പ കാറിൽ ഉണ്ടായിരുന്നില്ല. അനധികൃതമായി എം എൽ എ ബോർഡ് വച്ചാണ് ഡ്രെെവർ വണ്ടി ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. ശിവമൊഗ്ഗയിലെ സാഗർ മണ്ഡലത്തിലെ എം എൽ എയാണ് ഹാർത്തലും ഹാലപ്പ. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ഓടിച്ചിരുന്ന മോഹൻ (48) എന്നായാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിഗ്നലിൽ വണ്ടി നിർത്താൻ ശ്രമിച്ചപ്പോൾ ബ്രേക്കിന് പകരം ആക്സിലറേറ്റർ അബദ്ധത്തിൽ അമർത്തിയെന്നും നിയന്ത്രണം നഷ്ടപ്പെട്ട കാർ വാഹനങ്ങളുടെ നിരയിൽ ഇടിക്കുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |