SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

എം.ഡി.എം.എയുമായി നാലു പേർ പിടിയിൽ

Increase Font Size Decrease Font Size Print Page
ali

കൊച്ചി: കോമ്പാറ പുതുപ്പള്ളിപ്പറമ്പ് പി.കെ. അലി (47), തോപ്പുംപടി ബീച്ച് റോഡ് ഈരാശ്ശേരി വീട്ടിൽ ജയിംസ് (32), വരാപ്പുഴ ചിരക്കകം കല്ലൂർ വീട്ടിൽ രാജേഷ് (37), പച്ചാളം കടെപ്പറമ്പിൽ വീട്ടിൽ അഖിൽ (27) എന്നിവരെ എം.ഡി.എം.എയുമായി കൊച്ചി പൊലീസ് കമ്മീഷണറേറ്റിന്റെ യോദ്ധാവ് സ്‌ക്വാഡ് പിടികൂടി.

32.7 ഗ്രാം എം.ഡി.എം.എയാണ് ഇവരുടെ പക്കൽനിന്ന് കണ്ടെത്തിയത്. കറുകപ്പിള്ളിയിലെ ഗ്രാൻഡ് ഹോട്ടലിൽ താമസിച്ചിരുന്ന അലിയുടെയും
അഖിലിന്റെയും പക്കൽനിന്നാണ് ആദ്യം എം.ഡി.എം.എ പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ജയിംസിന്റെ പക്കലും ഇതുണ്ടെന്ന് അറിഞ്ഞു. പൊലീസിന്റെ നിർദേശപ്രകാരം അഖിൽ വിളിച്ചതനുസരിച്ച് ജയിംസും കൂട്ടാളിയായ രാജേഷും ഹോട്ടലിലെത്തി. തുടർന്ന് യോദ്ധാവ് സ്‌ക്വാഡ് പിടികൂടുകയായിരുന്നു. പ്രതികൾ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും മയക്കുമരുന്ന് എറണാകുളത്ത് എത്തിച്ച് വിൽപന നടത്തുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY