മുഹമ്മ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് "വേമ്പനാട് ആവാസ വ്യവസ്ഥയും ജീവസന്ധാരണവും " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ വിഷയം അവതരിപ്പിച്ചു.
സി. കെ. സുരേന്ദ്രൻ , കെ. വി. മേഘനാദൻ വി. പി. ചിദംബരൻ,
മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു,
കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് എം. ജി. രാജേശ്വരി , ചാൾസ്
എന്നിവർ സംസാരിച്ചു. ഡോ. വി. എൻ. ജയചന്ദ്രൻ മോഡറേറ്റർ ആയി. സ്വാഗത സംഘം ചെയർമാൻ ജെ. ജയലാൽ സ്വാഗതവും ജനറൽ കൺവീനർ എൻ. ആർ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |