SignIn
Kerala Kaumudi Online
Saturday, 27 April 2024 3.57 AM IST

നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? പരിശോധിക്കാൻ ഈ അഞ്ച് കാര്യങ്ങൾ മാത്രം ചെയ്താൽ മതി

aadhaar

ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. ബാങ്കിംഗ്, വാഹന രജിസ്ട്രേഷൻ, ഇൻഷുറസ്, സർക്കാർ സേവനങ്ങൾ എന്നിവയ്ക്ക് ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്. കൂടാതെ ആധാർ കാർഡിനെ ഐഡന്റിറ്റി കാർഡായി ഉപയോഗിക്കുന്ന സ്ഥലങ്ങളും ഉണ്ട്. ആധാർ കാർഡിൽ ഒരു വ്യക്തിയുടെ ,സ്വകാര്യ വിവരങ്ങളും അടങ്ങിയിട്ടുണ്ട്.

പേര്, വിലാസം, വിരലടയാളം, ഐറിസ് സ്കാനുകൾ, ചിത്രം തുടങ്ങിയവ ഇതിൽ ഉണ്ട്. അതിനാൽ തന്നെ എല്ലായ്‌പ്പോഴും ഇത് സുരക്ഷിതമായി സൂക്ഷിക്കണം. ഇതിന് വേണ്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ ആധാർ കാർഡ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങൾ ഇതാ.
1, യു ഐ ഡി എ ഐ ( UIDAI)യുടെ ഔദ്യോഗിക വെബ്സെെറ്റ് സന്ദർശിക്കുക.

2. അതിൽ എന്റെ ആധാർ (My Aadhaar) എന്നതിലേയ്ക്ക് പോയി ആധാർ സേവനങ്ങൾക്ക് താഴെയുള്ള 'ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി' എന്നതിൽ ക്ലിക്ക് ചെയ്യുക.

3. നിങ്ങളുടെ ആധാർ നമ്പറും സെക്യൂരിറ്റി കോഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് സെൻഡ് ഒ ടി പി ക്ലിക്ക് ചെയ്യുക.

4. ലഭിച്ച ഒ ടി പി കൊടുത്ത് പ്രോസീഡ് ക്ലിക്ക് ചെയ്യുക.

5. നിങ്ങളുടെ ആധാർ കാർഡിന്റെ എല്ലാ വിശദാംശങ്ങളും ആധാർ ഉപയോഗിച്ച് നിങ്ങൾ ചെയ്ത മുൻകാല പ്രവർത്തനങ്ങളും സ്ക്രീനിൽ ദൃശ്യമാകും.

ഇങ്ങനെ പരിശോധിക്കുമ്പോൾ നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നതായി തോന്നിയാൽ എത്രയും വേഗം യു ഐ ഡി എ ഐയുമായി ബന്ധപ്പെടണം. ഇതിനായി 1947 എന്ന ടോൾ ഫ്രീ നമ്പറിലേയ്ക്ക് ഉപയോഗിക്കാം. help@uidai.gov.in എന്ന ഐഡിയിൽ ഇമെയിൽ അയയ്ക്കാനും കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AADHAAR, MISUSED, HISTORY, ONLINE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.