SignIn
Kerala Kaumudi Online
Friday, 26 April 2024 10.39 PM IST

വിപണിയിലെ ബുള്ളറ്റിന്റെ ഇടിമുഴക്കം വൈകാതെ നിലക്കും; ഇലക്ട്രിക് ബൈക്കുകൾ അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

bullet-ev

വാഹന പ്രേമികളുടെ പ്രിയ ബ്രാൻഡുകളിലൊന്നാണ് റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് മോട്ടോർബൈക്കുകൾ. അധികഭാരവും മറ്റു ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായ ശബ്ദവും കൊണ്ട് ജനപ്രിയമായ ബ്രാൻഡ് കാലോചിതമായി പല മാറ്റങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ഭാരം താരതമ്യേനെ കുറഞ്ഞ ഹണ്ടർ സീരീസ് അടക്കം റോയൽ എൻഫീൽഡ് ഇന്ന് വിപണിയിലിറക്കിയിട്ടുണ്ട്. കമ്പനിയുടെ മുഖമുദ്രയായുള്ള എക്സോസ്റ്റ് സൗണ്ടിൽ അടക്കം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ഒരു ശബ്ദവും പുറപ്പെടുവിക്കാതെ നിശബ്ദമായി നിരത്തിലൂടെ പായുന്ന ബുള്ളറ്റ് മോട്ടോർ സൈക്കിളുകൾ ഒരു വാഹനപ്രമിക്ക് ചിന്തിക്കാനേ സാദ്ധ്യമല്ല.

എന്നാൽ ഉടനെ തന്നെ അത്തരത്തിലുള്ള ബൈക്കുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് റോയൽ എൻഫീൽഡ്. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക്ക് ബൈക്ക് 2024-ഓടെ വിപണിയിലെത്തുമെന്നാണ് വിവരം. 'ഇലക്ട്രിക് 01' എന്ന കോഡിലാണ് കമ്പനി പ്രാരംഭ ഘട്ടത്തിലുള്ള ഇലക്ട്രിക് ബൈക്കുകളെ വിശേഷിപ്പിക്കുന്നത്.

സ്പെയിൻ ആസ്ഥാനമായ ഇവി സ്റ്റാർട്ടപ്പ് ഗ്രൂപ്പായ സ്റ്റാർക്ക് ഫ്യൂച്ചർ എസ്എല്ലുമായി സഹകരിച്ചാണ് പുതിയ ബൈക്കുകൾ നിർമിക്കുന്നത്. റോയൽ എൻഫീൽഡിന്റെ മാതൃ കമ്പനിയായ ഐഷർ മോട്ടോഴ്സ്, സ്റ്റാർക്ക് ഫ്യൂച്ചർ എസ് എല്ലിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത് വഴി ഭാവി ഇലക്ട്രിക് ബൈക്കുകളുടെ നി‌ർമാണത്തിൽ ഐഷറിന്റെ സാങ്കേതിക വിദ്യ റോയൽ എൻഫീൽഡിന് ഉപയോഗിക്കാവുന്നതാണ്.

ഉയർന്ന പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന 96വി സിസ്റ്റം ഉൾക്കൊണ്ടായിരിക്കും 'ഇലക്ട്രിക് 01 'നെ റോയൽ എൻഫീൽഡ് വിപണിയിലെത്തിക്കുക എന്നാണ് വിവരം. കമ്പനിയുടെ പുതിയ ഇവികളുടെ 'എൽ' പ്ളാറ്റ്ഫോമിൽ എൽ1എ, എൽ1ബി, എൽ1സി എന്നിങ്ങനെ ഒന്നിലധികം ബോഡി ഡിസൈൻ ശൈലികൾ ഉണ്ടായിരിക്കും. ആർ ഇ ഇലക്ട്രിക് 01 ക്ളാസിക് ഡിസൈൻ ഘടകങ്ങൾ അടങ്ങുന്ന ബൈക്കിൽ ഹെഡ്‌സ്റ്റോക്കിന്റെ ഇരുവശത്തു നിന്നും ഉയർന്നു വരുന്ന രണ്ട് ഫ്രെയിം ട്യൂബുകൾ സ്പോർട് ചെയ്യുന്ന മികച്ച ചേസിസ് ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങൾ സൂചന നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, ROYAL, ENFIELD, BULLET, MOTORBIKE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.