പാലക്കുന്ന് : കുതിരക്കോട് സംഘചേതനയുടെ യു.എ.ഇ ഗ്രൂപ്പ് ദുബായിൽ നാലാമത് ലേബർ സ്പോർട്സ് കബഡി ടൂർണമെന്റ് 12 മുതൽ ദുബായ് അക്കാഡമി ന്യൂ ഇന്ത്യൻ സ്കൂൾ ഗർഹൂദിൽ നടക്കും. ദുബായ് സ്പോർട്സ് കൗൺസിൽ, ദുബായ് പോലിസ്, പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് എന്നിവരുമായി സഹകരിച്ച് ട്രൂപ്പേഴ്സ് ഇവന്റ് മാനേജിന്റെ കീഴിൽ കുതിരക്കോട് സംഘചേതന യുഎഇ കമ്മിറ്റിയാണ് മത്സരം നടത്തുന്നത്. അജ്‌മാൻ വിന്നേഴ്സ് സ്റ്റേഡിയത്തിൽ റിച്ചി പ്രിന്റിംഗ് പ്രസ് മാനേജിംഗ് ഡയറക്ടർ നാരായണൻ അരമങ്ങാനം പ്രോ കബഡി താരം പ്രശാന്ത് റായിക്ക് ബ്രോഷർ കൈമാറി പ്രകാശനം ചെയ്തു. നാരായണൻ നായർ, കബഡി അസോസിയേഷൻ യു.എ.ഇ പ്രസിഡന്റ് ഇ.വി.മധു , പ്രമോദ് കൂട്ടക്കനി, സംഘചേതന യു.എ.ഇ ഭാരവാഹികളായ അശോകൻ മുദിയക്കാൽ, വിന്ദീപ് കാലിച്ചാമരം, രാജേഷ് കുതിരക്കോട്, സജിത്ത് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |