തിരുവനന്തപുരം: ഒറ്റപ്പെട്ട കാര്യങ്ങൾ കണ്ട് പ്രതിപക്ഷം വിലയിരുത്തുന്നത് ദു:ഖകരമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രതിപക്ഷ വിമർശനത്തിൽ രാഷ്‌ട്രീയ അതിപ്രസരമുണ്ട്. രണ്ടാം പിണറായി സർക്കാരിന് ജനങ്ങൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള താത്പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടുകളും അദ്ദേഹം എണ്ണിപ്പറഞ്ഞു. 'രണ്ടാം പിണറായി സർക്കാരിന് അഹങ്കാരമില്ല. കൂടുതൽ കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യാനുള്ള താത്പര്യമാണ് വന്നത്. സാധാരണക്കാരുടെ ആനുകൂല്യം കേന്ദ്രം വെട്ടിക്കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കലാണ് കേന്ദ്രത്തിന്റെ നയം. കേരളത്തിന്റേതാകട്ടെ സംരക്ഷിക്കലും.' അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും ധനമന്ത്രി എണ്ണിപ്പറഞ്ഞു. അറുപത് ലക്ഷത്തിലധികം പേർക്കാണ് കേരളം പെൻഷൻ കൊടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇരുപത്തിയേഴ് ബഡ്ജറ്റുകളിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും ഇത്രമാത്രം പരിതാപകരമായ ബഡ്ജറ്റ് താൻ ഇതുവരെ കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്ന സമയത്ത് കേരളം നികുതി ഘടന ക്രമീകരിച്ചില്ല. നികുതി പിരിവിൽ പരാജയം ഉണ്ടായെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ഇതിന് സഭയിൽ മറുപടി നൽകുകയായിരുന്നു ധനമന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |