SignIn
Kerala Kaumudi Online
Friday, 26 April 2024 11.14 PM IST

ജാതകപ്പൊരുത്തം നോക്കി മെെനയ്ക്കും തത്തയ്ക്കും കല്യാണം; വെെറലായി പക്ഷി വിവാഹം

marriage

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം പ്രചരിക്കുന്നത് വിവാഹ വീഡിയോകളും മറ്റുമാണ്. വിവാഹ ചടങ്ങുകൾ, വിവാഹ നൃത്തം, സർപ്രെെസുകൾ എന്നീ വീഡിയോകൾ അതിൽ ഉൾപ്പെടുന്നു. എന്നാൽ ഇപ്പോൾ ഇതാ ഒരു തത്തയുടെയും മെെനയുടെയും വിവാഹമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഇവരുടെ ഉടമകളാണ് ഈ കല്യാണം ആഘോഷപൂർവം നടത്തിയത്. മദ്ധ്യപ്രദേശിലെ കരേലിയിലുള്ള പിപാരിയ ഗ്രാമത്തിലാണ് ഈ പക്ഷി കല്യാണം നടന്നത്. പരമ്പരാഗത രീതിയിൽ ജാതകപ്പൊരുത്തമൊക്കെ നോക്കിയാണ് ഉടമകൾ പക്ഷികളുടെ വിവാഹം നടത്തിയത്. പിപാരിയ നിവാസിയായ രാംസ്വരൂപ് പരിഹാറിന്റേതാണ് മെെന. ഇയാൾക്ക് മെെന സ്വന്തം മകളെ പോലെയായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ ആഘോഷപൂർവം വിവാഹം നടത്താൻ തീരുമാനിച്ചത്. ബാദൽ ലാൽ എന്നയാളുടെതാണ് തത്ത.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പക്ഷികളുടെ വിവാഹം. ഗ്രാമത്തിലെ മുതിർന്ന ആളുകൾക്കൊപ്പം വാദ്യഘോഷങ്ങളും അകമ്പടിയോടെയായിരുന്നു വിവാഹഘോഷയാത്ര വധുവിന്റെ വീട്ടിലെത്തിയത്. ഗ്രാമവാസികളെല്ലാം ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തിനുശേഷം പക്ഷിക്കൂടിനുള്ളിൽ പക്ഷികലെയിരുത്തി ഘോഷയാത്രയും നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BAND BAAJA, MARRIAGE, BRIDEGROOM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.