ആലപ്പുഴ: കൃഷ്ണപുരം ടെക്നിക്കൽ സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഘടനയായ 'കൃഷ്ണപുരം ടെക്നിക്കൽ സ്കൂൾ പൂർവ വിദ്യാർത്ഥി അസോസിയേഷൻ' (കൃപ) നേതൃത്വത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി പരീക്ഷ പരിശീലനം നടത്തി. കുട്ടികളുടെ സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ക്ലാസും ചർച്ചയും മൈൻഡ് വിഷൻ എം.ഡിയും വ്യക്തിത്വ വികാസ പരിശീലകനുമായ ഡോ. മുരളീ മോഹൻ നയിച്ചു. കൃപ പ്രസിഡന്റ് വൈ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് കെ.ആർ.അജിലാൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ ഓർഡിനേറ്റർ സജീവ് സദാനന്ദൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എ.സോജൻ, പി.ടി.എ വൈസ് പ്രസിഡന്റ് എസ്.സുരേഷ്, എൻജിനീയറിംഗ് ഇൻസ്ട്രക്ടർ രാജീവ്, ബബിത വാമദേവൻ, ഗോപൻ, പി.എൻ.ഹഷീർ, പി.പുഷ്പദാസ്, അബ്ദുൽ സത്താർ ബാബു,കെ.ആർ.സന്തോഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |