വാഷിംഗ്ടൺ : സുരക്ഷാ പങ്കാളി എന്നത് കൂടാതെ ഇന്ത്യയുടെ അസാധാരണ വളർച്ചാ കഥയിലെ ' പ്രധാന പങ്കാളി " ആകാനും യു.എസ് ആഗ്രഹിക്കുന്നതായി പെന്റഗൺ. വളർന്നുവരുന്ന സാങ്കേതികവിദ്യയിലെ ഇന്ത്യ - യു.എസ് പങ്കാളിത്തത്തെ പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗണിന്റെ പ്രസ് സെക്രട്ടറി ബ്രിഗേഡിയർ ജനറൽ പാട്രിക് റൈഡർ. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണങ്ങൾക്കായി മറ്റ് യു.എസ് ഏജൻസികളുമായും പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്നും റൈഡർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |