ഇരിട്ടി:പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ഇരട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാർ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി ഷിജു കരട് പദ്ധതി രേഖ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി.ശ്രീജിനി , എം.കെ.നജീദാ സാദിഖ് ,എം.രതീഷ്, ഷിജി നടുപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളി കന്നേൽ, പി.ശ്രീമതി, കെ.വി.മിനി, കെ.പി.രാജേഷ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ അരവിന്ദൻ അക്കാനശ്ശേരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എബ്രഹാം തോമസ്, ഇ.വി.ബിജു ,ദിവാകരൻ എന്നിവർ പ്രസംഗിച്ചു .ശോഭ, എം.സുസ്മിത, മേരി റെജി , പി.സനീഷ് , കെ.എൻ.പത്മാവതി , കെ.സി. രാജശ്രീ,ജോളി ജോൺ, കെഹമീദ് , എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |