മണിമല: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പൊലീസ് പിടികൂടി. ആലപ്ര കൊച്ചുപുരയ്ക്കൽ വീട്ടിൽ രഞ്ജിത്തിനെയാണ് (27) മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. 2018ലായിരുന്നു സംഭവം. ജാമ്യത്തിലിറങ്ങി മുങ്ങിയവർക്കായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്. എസ്.എച്ച്.ഒ ഷാജിമോൻ ബി, എസ്.ഐമാരായ വിജയകുമാർ, സുഭാഷ്, സി.പി.ഒമാരായ രാഹുൽ, അജിത്ത്, ഷിഹാസ്, അനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |