തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കുള്ള സർക്കാർ സഹായം തുടരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ല. അങ്ങനെ കേൾക്കുന്നത് ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ജീവനക്കാർക്ക് ഇതുവരെ ശമ്പളം നൽകിയിട്ടില്ല. എല്ലാ മാസവും അഞ്ചിന് മുൻപ് നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ഈ മാസം ധനവകുപ്പ് അനുവദിച്ചത് 30 കോടിയാണ്.
ശമ്പളം: ട്രാൻ. ജീവനക്കാരുടെ
ക്ലിഫ് ഹൗസ് മാർച്ച്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.ഡി.എഫ് ഇന്ന് രാവിലെ 10 മണിക്ക് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തുമെന്ന് വർക്കിംഗ് പ്രസിഡന്റ് എം. വിൻസെന്റ് എം.എൽ.എ അറിയിച്ചു. ശമ്പളത്തിന് ഏപ്രിൽ മുതൽ സർക്കാർ സഹായം നൽകില്ലെന്നും സിംഗിൾ ഡ്യൂട്ടി യൂണിയനുകൾ സമ്മതിച്ചെന്നുമുള്ള തരത്തിൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് നൽകിയ സത്യവാങ്മൂലം ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് ടി.ഡി.എഫ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |