കൊല്ലം: കുടുംബ കലഹത്തെ തുടർന്ന് പിണങ്ങിപ്പോയ ഭാര്യയെ ജോലിസ്ഥലത്തെത്തി കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവും സുഹൃത്തും പൊലീസ് പിടിയിൽ. യുവതിയുടെ ഭർത്താവ് ചാത്തിനാംകുളം ദുർഗാ നഗറിൽ വിഷ്ണു ഭവനത്തിൽ ബിനു(45), ഇയാളുടെ സുഹൃത്ത് ചാത്തിനാംകുളം മംഗലത്ത് വീട്ടിൽ ശിവപ്രസാദ്(42) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
യുവതി പ്രതിയുമായി പിണങ്ങി കുട്ടികളോടൊപ്പം സ്വന്തം വീട്ടിൽ പോയതിന്റെ വിരോധത്താൽ യുവതി ജോലിചെയ്യുന്ന മൂന്നാംകുറ്റിയിലെ ടെക്സ്റ്റയിൽ ഷോപ്പിലെത്തി ആക്രമിക്കുകയായിരുന്നു. സുഹൃത്തുമായി കടയിലെത്തിയ ബിനു ഭാര്യയുമായി തർക്കമുണ്ടാക്കിയ ശേഷം കൈയിലിരുന്ന പണിയായുധമായ ഉളി ഉപയോഗിച്ച് കുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |