തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച്
ടി.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി.മുൻ മന്ത്രിയും ടി.ഡി.എഫ് ജനറൽ സെക്രട്ടറിയുമായ വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു.ടി.ഡി.എഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും തുടങ്ങിയ മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ടി.ഡി.എഫ് സംസ്ഥാന നേതാക്കളായ ആർ.അയ്യപ്പൻ,ഡി.അജയകുമാർ,ടി.സോണി,ബിജു ജോൺ,ഗ്ലാഡ്സൺ, എസ്.കെ.മണി,ജയകുമാരി, ആർ.എൽ.രാജീവ്,എം.വി.ലാൽ,കാലടി മുരുകൻ, സനൽകുമാർ,നന്ദകുമാർ, എം.ഷൗക്കത്തലി,സന്തോഷ് കുര്യൻ, എ.എൻ.രാജേഷ്, എം.ഷൗക്കത്തലി, എസ്.പ്രദീപ്കുമാർ, എം.ഐ.അലിയാർ, ആർ.ജി.ശ്രീകുമാർ,ഓം.കെ.ശശീന്ദ്രൻ, മനോജ് ലാക്കയിൽ,സിജി ജോസഫ്, ആർ.ജി.ശ്രീകുമാർ, റ്റി.കെ.നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |