ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് സൗജന്യ യോഗ പരിശീലനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം തൻസീർ കണ്ണനാകുഴി അധ്യക്ഷത വഹിച്ചു
ഡോ.ജസീന, യോഗപരിശീലകൻ ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
കണ്ണനാകുഴി ഒന്നാം വാർഡിലെ പകൽവീട്ടിലാണ് രണ്ടാമത്തെ സെന്റർ ആരംഭിച്ചത്. അമ്പതോളം വനിതകൾക്ക് രണ്ട് ബാച്ചായാണ് പരിശീലനം നൽകുന്നത് . നേരത്തേ താമരക്കുളം കേന്ദ്രീകരിച്ചും സെന്റർ ആരംഭിച്ചിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |