ആലപ്പുഴ : എസ് .ഡി കോളേജ് ഹിസ്റ്ററി അലൂമിനി അസോസിയേഷൻ പതിനൊന്നാം വാർഷികവും അനുമോദന സമ്മേളനവും ഇന്ന് എസ് .ഡി കോളേജ് ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കും . രാവിലെ 11ന് മുൻ മന്ത്രി ജി .സുധാകരൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. പി.കെ രമേശൻ അദ്ധ്യഷത വഹിക്കും. ജി ഗംഗാദത്തൻ, ഡോ. എസ്.കൃഷ്ണയ്യർ എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിക്കും ചരിത്ര കാരനും ഗ്രന്ഥകാരനുമായ വി.രാധാകൃഷ്ണനെ സമ്മേളനത്തിൽ ആദരിക്കുമെന്നും ജനറൽ സെക്രട്ടറി ആർ .രാജലക്ഷ്മി , ജേക്കബ് ജോൺ, ട്രഷറർ സുമേഷ് ചന്ദ്രദാസ് എന്നിവർ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |