ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി ബോളിവുഡ് താരം സീനത്ത് അമൻ. ടാനിയ എന്ന യുവവനിത ഫോട്ടോഗ്രഫർ പകർത്തിയ തന്റെ പുതിയ ചിത്രം സീനത്ത് പങ്കുവയ്ക്കുകയും ചെയ്തു. ഹലോ ഇൻസ്റ്റഗ്രാം എന്നാണ് ആദ്യ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. 1970 കളിൽ ഫാഷൻ മേഖല പൂർണമായും പുരുഷ മേധാവിത്വത്തിലായിരുന്നു. അവിടെ ചിലപ്പോൾ സെറ്റിൽ ഞാൻ മാത്രമായിരുന്നു സ്ത്രീ. എന്റെ കരിയറിൽ കഴിവുള്ള നിരവധി പുരുഷൻമാരായ ഫോട്ടോഗ്രഫർമാരെ കണ്ടിട്ടുണ്ട്. എങ്കിലും ഇൗ രംഗത്തെ ഒരു സ്ത്രീയുടെ കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കും. ഒരു ലെൻസിന്റെ രണ്ട് ഭാഗത്തും സ്ത്രീകൾ ജോലി ചെയ്യുന്നത് കാണുന്നത് സന്തോഷകരമാണ്. സീനത്ത് കുറിച്ചു. തന്നെ ഇൻസ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്ത ഡയന്ദ്ര സോറസ്, താര സുതാരിയ, അമാൽ മാലിക് എന്നിവർക്ക് സീനത്ത് നന്ദി പറഞ്ഞു. ഒരുകാലത്ത് ഇന്ത്യൻ ചലച്ചിത്രലോകത്തെ ത്രസിപ്പിച്ച നടിയാണ് സീനത്ത് അമൻ.അശുതോഷ് ഗോവാരിക്കറുടെ പാനിപ്പത്ത് എന്ന ചിത്രത്തിലാണ് സീനത്ത് അവസാനം പ്രത്യക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |