കൊച്ചി: നൻബൻ ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി തമിഴ് ചലച്ചിത്രതാരം ആരി അരുജുനനെ നിയമിച്ചു. നൻബൻ വെഞ്ച്വേഴ്‌സ്, നൻബൻ റിയാലിറ്റി, നൻബൻ ചോല ലാൻഡ് ഹോൾഡിംഗ്‌സ്, നൻബൻ പ്രൈവറ്റ് ഇക്വിറ്റി, നൻബൻ ഇ.എസ്.ജി സൊല്യൂഷൻസ്, നൻബൻ എന്റർടെയ്‌ൻമെന്റ് എന്നിങ്ങനെ ശ്രദ്ധേയ കമ്പനികളെ നയിക്കുന്നതാണ് നൻബൻ ഗ്രൂപ്പ്.
മറ്റുള്ളവരെ സഹായിക്കുന്ന ആരിയുടെ മനോഭാവവും ധാർമ്മികതയും സ്വീകാര്യതയും കമ്പനിയുടെ മൂല്യങ്ങളുമായി സംയോജിക്കുന്നതാണെന്നും അദ്ദേഹത്തെ നൻബൻ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും ചെയർമാനും സ്ഥാപനുമായ ഗോപാലകൃഷ്‌ണൻ (ജി.കെ) പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |